ഗാങ്സ്റ്ററായി അരവിന്ദ് സ്വാമി, ഒറ്റുകാരനായി കുഞ്ചാക്കോ ബോബൻ; ത്രില്ലടിപ്പിച്ച് 'ഒറ്റ്' ട്രെയിലർ

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി ഒരു ത്രില്ലിങ് മൂഡിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

രവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒറ്റ് സിനിമയുടെ ട്രെയിലർ പുറത്ത്. തമിഴിലും മലയാളത്തിലുമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി.പി. ഫെല്ലിനിയാണ്. ബോളിവുഡ് താരം ജാക്കി ഷ്റോഫും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓണം റിലീസായാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. 

അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളുമായി ഒരു ത്രില്ലിങ് മൂഡിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ട്രെയിലർ. രണ്ട് റൊമാന്റിക് ഹീറോകളുടെ അഴിഞ്ഞാട്ടമെന്നാണ് ആരാധകരുടെ കമന്റുകൾ. സെപ്റ്റംബര്‍ 2ന് ചിത്രം തിയേറ്റുകളിലെത്തും. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. 

ടോവിനോ ചിത്രം തീവണ്ടിയ്ക്കു ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദ് ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യർ മേക്കപ്പ്. സൗണ്ട് ഡിസൈൻ –രംഗനാഥ് രവി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com