തമിഴ് നടന്‍ ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th December 2022 07:41 AM |
Last Updated: 08th December 2022 07:41 AM | A+A A- |

ശിവ നാരായണ മൂര്‍ത്തി/ചിത്രം: ഫേയ്സ്ബുക്ക്
തമിഴ് ഹാസ്യതാരം ശിവ നാരായണ മൂര്‍ത്തി അന്തരിച്ചു. 67 വയസായിരുന്നു. രാത്രി 8.30 തിന് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ക്കു പിന്നാലെയാണ് മരണം.
തഞ്ചാവൂരിലെ പട്ടുകോട്ടൈയ്ക്ക് അടുത്തുള്ള പൊന്നാവരന്‍കോട്ട സ്വദേശിയാണ് ശിവ നാരായണ മൂര്‍ത്തി. സംവിധായകനും നടനുമായ വിസുവിന്റെ ആദ്യ ചിത്രം പൂന്തോട്ടത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രമുഖ ഹാസ്യതാരങ്ങളായ വിവേകിനും വടിവേലുവിനുമൊപ്പം നിരവധി ഹാസ്യ രംഗങ്ങളില്‍ ശിവ നാരായണ മൂര്‍ത്തി അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍താരങ്ങളായ രജനീകാന്ത്, അജിത്ത് കുമാര്‍, വിജയ് എന്നിവരുടെ ചിത്രങ്ങളില്‍ ഉള്‍പ്പടെ 200ല്‍ അധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. വിജയുടെ വേലായുധം, സൂര്യ നായകനായ ഉന്നൈ നിനൈത്ത്, വിക്രം നായകനായി എത്തിയ സ്വാമി എന്നീ സിനിമകളില്‍ അഭിനയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ