നേരിട്ട് എത്താനായില്ല, മുടി മുറിച്ച് കൊടുത്തയച്ച് ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 07:34 PM  |  

Last Updated: 09th December 2022 07:37 PM  |   A+A-   |  

irani_director_iffk

മഹ്നാസ് മുഹമ്മദി/ ഫെയ്‌സ്ബുക്ക്, ചലച്ചിത്ര മേളയില്‍ മെഹ്നാസിന്റെ മുടി ഉയര്‍ത്തിക്കാട്ടുന്ന അതീന റേച്ചല്‍/ വിഡിയോ സ്‌ക്രീന്‍ഷോട്ട്

 

27ാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദിക്കായിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ വച്ച് പുരസ്‌കാരം നല്‍കി മഹ്നാസിനെ ആദരിക്കുകയും ചെയ്തിരുന്നു. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മഹ്നാസിന് ചലച്ചിത്ര മേളയില്‍ നേരിട്ട് എത്താനായില്ല. പകരം അവര്‍ നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകമായി തന്റെ മുടി മുറിച്ച് കൊടുത്തയക്കുകയായിരുന്നു. 

മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരിയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം റേച്ചല്‍ മഹ്നാസിന്റെ മുടി വേദിയില്‍വച്ച് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് സദസ് ഈ രംഗത്തിന് സാക്ഷിയായത്. 

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര മേളകളെ ചിലര്‍ സങ്കുചിത ചിന്തകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുകയാണെന്ന് ചലചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. അത് ഉറപ്പാക്കുന്ന വേദികളാകണം ചലച്ചിത്ര മേളകളെന്നും ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'കുടുംബത്തിന് അഭിമാനം'; ബേസിലിനെ പ്രശംസിച്ച് മോഹന്‍ലാല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ