'കുടുംബത്തിന് അഭിമാനം'; ബേസിലിനെ പ്രശംസിച്ച് മോഹന്‍ലാല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 05:25 PM  |  

Last Updated: 09th December 2022 05:25 PM  |   A+A-   |  

MOHANLAL_BASIL

മോഹന്‍ലാല്‍, ഏഷ്യന്‍ അക്കാദമി അവാര്‍ഡുമായി ബേസില്‍/ ഫെയ്‌സ്ബുക്ക്

 

ഷ്യന്‍ അക്കാദമി അവാര്‍ഡ്‌സ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി മലയാള സിനിമാലോകത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് സംവിധായകന്‍ ബേസില്‍ ജോസഫ്. ഇപ്പോള്‍ ബേസിലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് അഭിമാനമാണ് ബേസില്‍ എന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. 

ഈ നേട്ടത്തിന് അഭിനന്ദനങ്ങള്‍ പ്രിയ ബേസില്‍ ജോസഫ്. നീ നമ്മുടെ കുടുംബത്തിന് അഭിമാനമായി.- മോഹന്‍ലാല്‍ കുറിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ കൈപ്പറ്റുന്ന വിഡിയോ പങ്കുവച്ചായിരുന്നു കുറിപ്പ്. നല്ല വാക്കുകള്‍ക്ക് മോഹന്‍ലാലിന് നന്ദി പറഞ്ഞ് ബേസിലും രംഗത്തെത്തി. 

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെയാണ് ബേസിലിനെ പുരസ്‌കാരം തേടിയെത്തിയത്. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. സിംഗപ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുവെന്ന് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയുടെ ഭാഗമായി ഇന്ത്യയെ പ്രതിനീധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. ഈ പുരസ്‌കാരം നമ്മളെ ആഗോളതലത്തില്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആവശ്യമില്ലാത്ത വിവാദമായിപ്പോയി'; ഉണ്ണി മുകുന്ദനെതിരായ ബാലയുടെ ആരോപണത്തില്‍ മിഥുന്‍ രമേശ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ