2018 സിനിമയുടെ ടീസർ ലോഞ്ചിന് ഇടയിൽ സംവിധായകൻ ജൂഡ് ആന്റണിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു. ജൂഡിന്റെ മുടിയെക്കുറിച്ചായിരുന്നു പരാമർശം. ഇത് ബോഡ് ഷെയ്മിങ്ങാണെന്ന് വിമർശനം ഉയർന്നതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി തന്നെ രംഗത്തെത്തി. ഇപ്പോൾ മമ്മൂട്ടിയെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. മമ്മൂട്ടിയുടെ ഖേദ പ്രകടനം മാതൃകയാണെന്നും അതിനെ അഭിനന്ദിക്കുന്നുവെന്നും ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
"ഈ മാതൃകയെ അഭിനന്ദിക്കുന്നു.. മനുഷ്യനേ തെറ്റ് പറ്റുകയുള്ളൂ, മനുഷ്യനേ അത് തിരുത്താനും ആകുകയുള്ളൂ.. ബോഡി ഷെയ്മിംഗ് സംസ്കാരത്തെ നമ്മൾ തുടച്ചു നീക്കുക തന്നെ വേണം.."- മമ്മൂട്ടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് ശിവൻകുട്ടി കുറിച്ചു. അതിനിടെ പോസ്റ്റിനു താഴെ സാസ്കാരിക വകുപ്പ് മന്ത്രി വാസവൻ നടത്തിയ പരാമർശവും ചർച്ചയാവുന്നുണ്ട്. വാസവൻ മന്ത്രിയോട് ഇത് പറഞ്ഞ് മനസിലാക്കിക്കൊടുക്കണം എന്നാണ് വരുന്ന കമന്റുകൾ. കഴിഞ്ഞ ദിവസം ഇന്ദ്രൻസിനെക്കുറിച്ച് മന്ത്രിസഭയിൽ വാസവൻ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു.
ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസർ ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്. 'ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണ്' എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ, പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന് വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. അതോടെയാണ് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി എത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ