സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ മുടിയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ 'തമാശ' വൻ വിവാദമായിരുന്നു. അതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്തെത്തി. ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും എന്നാണ് കുറിപ്പിൽ മമ്മൂട്ടി പറഞ്ഞത്. തന്റെ തെറ്റ് മനസിലാക്കി ഖേദം പ്രകടിപ്പിക്കാനുള്ള സൂപ്പർതാരത്തിന്റെ മനസിനെ പ്രകീർത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് നാദിർഷ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഒരു കലാകാരൻ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു തരുന്ന പാഠ പുസ്തകമാണ് മമ്മൂട്ടി എന്നാണ് നാദിർഷ കുറിച്ചത്. "കലാകാരൻ എങ്ങനെയായിരിക്കണം എന്ന് ജീവിതം കൊണ്ടും,പ്രവൃത്തികൾ കൊണ്ടും,വാക്കുകൾ കൊണ്ടും വീണ്ടും വീണ്ടും പഠിപ്പിച്ചു തരുന്ന പാഠ പുസ്തകം. ലവ് യൂ ഡിയർ ഇക്ക"- നാദിർഷ കുറിച്ചു.
ജൂഡിന്റെ പുതിയ ചിത്രമായ 2018ന്റെ ടീസർ ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്. 'ജൂഡിന് തലമുടിയില്ലെങ്കിലും നല്ല ബുദ്ധിയാണ്' എന്നായിരുന്നു മമ്മൂട്ടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ, പരാമര്‍ശം ബോഡി ഷെയ്മിങ് ആണെന്ന് വിമര്‍ശിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുവിഭാഗം രംഗത്തെത്തി. അതോടെയാണ് ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി എത്തിയത്.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലർ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ സംവിധായകൻ 'ജൂഡ് ആന്റണി'യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി", എന്നായിരുന്നു മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ "എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക