പത്താനിൽ ദീപിക പദുക്കോൺ, മുകേഷ് ഖന്ന/ ഫെയ്സ്ബുക്ക്
പത്താനിൽ ദീപിക പദുക്കോൺ, മുകേഷ് ഖന്ന/ ഫെയ്സ്ബുക്ക്

'അടുത്ത തവണ വസ്ത്രമില്ലാതെ വരും'; ദീപിക പദുക്കോണിനെതിരെ മുകേഷ് ഖന്ന

'അൽപവസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ ധൈര്യമുണ്ടായ ദീപിക അടുത്ത തവണ വസ്ത്രം ഇല്ലാതെ വരും'
Published on

ഷാരുഖ് ഖാൻ ചിത്രം പത്താനിലെ ​ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രം വൻ വിവാദമായിരുന്നു. ഇപ്പോൾ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണത്തെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ശക്തിമാൻ താരം മുകേഷ് ഖന്ന. അൽപവസ്ത്രം ധരിച്ച് ആളുകളെ ആകർഷിക്കാൻ ധൈര്യമുണ്ടായ ദീപിക അടുത്ത തവണ വസ്ത്രം ഇല്ലാതെ വരും എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്.  

‘‘എന്തും അനുവദിക്കുന്ന സ്പെയിനോ സ്വീഡനോ പോലുള്ള രാജ്യമല്ല നമ്മുടേത്. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടായി. അടുത്ത തവണ നിങ്ങൾ വസ്ത്രമില്ലാതെ വരും’’– മുകേഷ് ഖന്ന പറഞ്ഞു. സെൻസർ ബോർഡിന് എതിരെയും താരം രം​ഗത്തെത്തി. സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ പ്രേരിപ്പിക്കുന്നതോ വഴിതെറ്റിക്കുന്നതോ ആയ സിനിമകൾ സെൻസർ ബോര്‍ഡ് അനുവദിക്കരുതെന്നും മുകേഷ് ഖന്ന പറഞ്ഞു. 

ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം അവർക്ക് കാണാൻ കഴിയുന്നില്ലേ? ഈ ഗാനത്തിന് യുവാക്കളുടെ മനസ് കലക്കാന്‍ കഴിയും, അവരെ തെറ്റിദ്ധരിപ്പിക്കാനല്ല. ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. ഇതിനെങ്ങിനെ അനുമതി നല്‍കി. ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേയെന്നും മുകേഷ് ഖന്ന ചോദിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com