'എന്നോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ അച്ഛൻ പറഞ്ഞു, ഞാൻ ഇറങ്ങി'; അച്ഛനോട് നന്ദിയുണ്ടെന്ന് കങ്കണ റണാവത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 01:41 PM  |  

Last Updated: 29th December 2022 01:41 PM  |   A+A-   |  

kangana_ranaut

കങ്കണ റണാവത്ത്/ ചിത്രം; ഫെയ്സ്ബുക്ക്

 

ന്റെ ജീവിതത്തിലുണ്ടായിട്ടുള്ള മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ മടികാട്ടാത്ത നടിയാണ് കങ്കണ റണാവത്ത്. ഇപ്പോൾ പഠിപ്പ് നിർത്തിയതിന് അച്ഛൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. അച്ഛന്റെ ആ നിലപാടാണ് സ്വന്തം കാലിൽ നിൽക്കാൻ തന്നെ പ്രാപ്തയാക്കിയത് എന്നാണ് കങ്കണ പറയുന്നത്. ബാല്യകാലത്തുണ്ടായ സംഭവങ്ങളുടെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നതിനെ വിമർശിച്ചുകൊണ്ടാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. 

‘പലരും രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്ന രീതിയിൽ ബാല്യകാലത്തെ കുറിച്ചു പറയുന്നതു കേൾക്കാം. രക്ഷാകർതൃത്വം അവർക്കു പരാജയമായിരുന്നു. എന്നാൽ എനിക്കു വളരെ വ്യത്യസ്തമായ അനുഭവമാണ് തോന്നിയത്. രക്ഷിതാക്കളുടെ ചില നിലപാടുകൾ നമ്മളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കും. എന്റെ പപ്പ ബിസിനസിൽ നിന്ന് പണമുണ്ടാക്കി. എന്നെ പഠിപ്പിക്കാൻ ചിലവഴിച്ചു. ചണ്ഡീഗഡിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിപ്പിച്ചു. എന്നാൽ ഞാൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. അദ്ദേഹം എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞു. ഞാൻ അത് ചെയ്തു. ’- കങ്കണ കുറിച്ചു. 

തന്റെ മാതാപിതാക്കൾ തനിക്കു വേണ്ടി ചെയ്ത കാര്യങ്ങൾക്കെല്ലാം എനിക്ക് അവരോടു നന്ദിയും കടപ്പാടും ഉണ്ടായിരിക്കും എന്നാണ് താരം പറയുന്നത്. തന്റെ മാതാപിതാക്കൾ തന്നോടു പെരുമാറിയതു പോലെയായിരിക്കും പലരും അവരുടെ മക്കളോട് പെരുമാറിയിട്ടുണ്ടാവുക. അവരെ ബഹുമാനിക്കണം. നമുക്ക് നൽകാവുന്ന ഏറ്റവും മികച്ച കാര്യങ്ങൾ അവർ നൽകിയെന്നും താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'തുണി ഉണക്കാൻ അമ്മ കെട്ടിയ വള്ളിപോലും മുറിക്കും, ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്'; ട്രോളുകൾ പങ്കുവച്ച് താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ