ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി, വരൻ എഡ്വിൻ

പള്ളിയിൽ വച്ച് ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്
ജോയ് മാത്യുവിന്റെ മകളുടെ വിവാഹത്തിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
ജോയ് മാത്യുവിന്റെ മകളുടെ വിവാഹത്തിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്

ടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ ജോയ് വിവാഹിതയായി. എഡ്വിനാണ് വരൻ. പള്ളിയിൽ വച്ച് ലളിതമായി നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. തുടർന്ന് വിവാഹ സൽക്കാരത്തിൽ നടന്മാരായ ലാൽ, രൺജി പണിക്കർ, സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. 

തിരക്കഥാകൃത്ത് നടൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് ജോയ് മാത്യു. സരിതയാണ് ജോയ് മാത്യുവിന്റെ ഭാര്യ. മാത്യു, ആൻ, തന്യ എന്നിങ്ങനെ മൂന്ന് മക്കളാണ് ഇവർക്ക്. 2019ലാണ് മൂത്ത മകൻ മാത്യു ജോയ് വിവാഹിതനാകുന്നത്.

ഹെവൻ എന്ന ചിത്രത്തിലാണ് ജോയ് മാത്യു അവസാനം അഭിനയിച്ചത്. 1921 പുഴ മുതൽ പുഴ വരെ എന്ന അലി അക്ബർ ചിത്രമാണ് പുതിയ പ്രോജക്ട്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ജോയ് മാത്യുവാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com