'ഞാൻ അമ്മയാകാൻ പോകുന്നു'; സന്തോഷവാർത്തയുമായി ഷംന കാസിം, കുടുംബത്തിനൊപ്പം ആഘോഷം; വിഡിയോ

ഷംനയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം കുടുംബം ഒന്നടങ്കം സന്തോഷം ആഘോഷിക്കാൻ ഒത്തുകൂടിയിരുന്നു
ഷംന കാസിം ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
ഷംന കാസിം ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

ടി ഷംന കാസിം പുതുവർഷത്തിലേക്ക് കടക്കുന്നത് ഒരു സന്തോഷവാർത്തയുമായിട്ടാണ്. താരം അമ്മയാകാൻ ഒരുങ്ങുകയാണ്. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ഷംനയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം കുടുംബം ഒന്നടങ്കം സന്തോഷം ആഘോഷിക്കാൻ ഒത്തുകൂടിയിരുന്നു. 

മാതാപിതാക്കൾക്കൊപ്പം ഇരുന്നാണ് ഷംന സന്തോഷവാർത്ത പങ്കുവച്ചത്. തനിക്ക് വളരെ അധികം സ്പെഷ്യലായ ഒരു വിഡിയോ ആണ് ഇത് എന്നാണ് ഷംന പറയുന്നത്. വിവാഹം മുതൽ തനിക്ക് നൽകി വരുന്ന പിന്തുണയും സ്നേഹവും തുടർന്നും നൽകണമെന്നും അമ്മയാകുന്ന വിവരം പങ്കുവച്ച് ഷംന പറഞ്ഞു. കൂടുതൽ വിഡിയോകളുമായി താൻ എത്തുമെന്നും താരം വ്യക്തമാക്കി. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് താരം സന്തോഷം ആഘോഷിച്ചത്. 

കഴിഞ്ഞ ഒക്ടോബർ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഷംന മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com