ഭിന്നശേഷിക്കാരെ അവഹേളിച്ച് പൃഥ്വിരാജിന്റെ ഡയലോ​​ഗ്; കടുവയ്ക്ക് നോട്ടീസ് അയച്ച്  ഭിന്നശേഷി കമ്മീഷണർ 

ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടൻ പൃഥ്വിരാജ് നടത്തുന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഭിന്നശേഷിക്കാർക്ക് എതിരായ പരാമർശത്തിൽ കടുവ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നോട്ടീസ് അയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടൻ പൃഥ്വിരാജ് നടത്തുന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും കമ്മീഷൻ നോട്ടീസ് അയച്ചത്. 

സംവിധായകൻ ഷാജി കൈലാസിനും നിർമാതാക്കളായ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റിഫനും നോട്ടീസ് അയച്ചത്. സിനിമയിൽ വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോ​ഗാണ് വിവാദമായത്. നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നയിരുന്നു ഡയലോഗ്. സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾക്ക് വഴിവെക്കുകയാണ് ഇത്. 

കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഷാജി കൈലാസിന്റെ തിരിച്ചുവരവായിട്ടാണ് ചിത്രം വിലയിരുത്തുന്നത്. അതിനിടെ സിനിമ പ്രഖ്യാപിച്ചതു മുതൽ വിവാദങ്ങൾ നിറഞ്ഞു നിന്ന ചിത്രമാണ് കടുവ. തന്നെയും കുടുംബത്തേയും അവഹേളിക്കുന്നതാണ് ചിത്രം എന്ന ആരോപണവുമായി കടുവാക്കുന്നേൽ കുറുവച്ചൻ രം​ഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത് എന്ന് പ്രചാരണമുണ്ടായിരുന്നു. തുടർന്ന് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റിയാണ് പ്രദർശനത്തിന് എത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com