ആദ്യത്തെ സിനിമയുടെ സംവിധായകൻ നമ്മളെ വിട്ടു പോവുന്നത് വേദന; തെസ്നി ഖാൻ

പ്രതാപ് പോത്തൻ സംവിധാനം ചെയത് ഡേയ്സിയിലൂടെയാണ് തെസ്നി അരങ്ങേറ്റം കുറിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ന്നെ സിനിമയിലേക്ക് കൈപിടിച്ച സംവിധായകന്റേ വേർപാടിൽ വേദന പങ്കുവച്ച് നടി തെസ്നി ഖാൻ. പ്രതാപ് പോത്തൻ സംവിധാനം ചെയത് ഡേയ്സിയിലൂടെയാണ് തെസ്നി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യത്തെ സംവിധായകൻ എന്നു പറയുന്നനത് ​ഗുരുനാഥൻ തന്നെയാണ്. അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മൾ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്. അദ്ദേഹത്തിന്റെ വേർപാട് ഏറെ വേദനിപ്പിക്കുന്നതാണെന്നും തെസ്നി കുറിച്ചത്. 

തെസ്നി ഖാന്റെ കുറിപ്പ്

എല്ലാവർക്കും നമസ്കാരം ഞാൻ ഒരുപാട് ഒരുപാട് സങ്കടത്തിലാണ്  ഈ ഒരു ദിവസം.  മലയാള സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിന് കാരണമായ ചിത്രമാണ് ഡെയ്സി എന്ന ചിത്രം.  1988 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീ പ്രതാപ് പോത്തൻ ആയിരുന്നു. എന്റെ ആദ്യ സംവിധായകനാണ്.  അഭിനയത്തിന്റെ ആദ്യപാഠങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്. തോംസൺ ബാബുവും പ്രതാപ് പോത്തനും ആണ് എന്ന് ആദ്യമായിട്ട് ഡേയ്സിലേക്ക് സെലക്ട് ചെയ്യുന്നത്.  അങ്ങനെയാണ് ഞാൻ മലയാള സിനിമയിലേക്ക് എത്തുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സാറിനൊപ്പം ഒരു സിനിമ ചെയ്തു അദ്ദേഹത്തിന്റെ മരുമകളായി. പിന്നെ എനിക്ക് അദ്ദേഹത്തെ കാണാൻ അവസരങ്ങൾ ഉണ്ടായിരുന്നില്ല. നമ്മുടെ ആദ്യത്തെ സിനിമയുടെ സംവിധായകൻ നമ്മളെ വിട്ടു പോവുക എന്നു പറയുന്നത് ഏതൊരാൾക്കും വേദന നൽകുന്ന അനുഭവം തന്നെയാണ്.  അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മൾ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്. സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് നമുക്ക് പറഞ്ഞു തരുന്ന ആളാണ് ആദ്യ സംവിധായകൻ.  എന്റെ ഗുരു തന്നെയാണ് അത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സങ്കടം തന്നെയാണ് എനിക്ക് ഇത്. ഈ അവസരത്തിൽ ഞാൻ സാറിന്റെ ആത്മാവിന് നിത്യാജ്ഞലി നേരുകയാണ്.  സ്വർഗ്ഗത്തിലേക്ക്  സാറിനന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com