ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ഇത് മാജിക്കൽ, പ്രണയം നിറച്ച് പ്രിയ വാര്യരുടേയും റംസാന്റെയും ഡാൻസ്, വിഡിയോ വൈറൽ

സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പം പ്രണയാർദ്രമായി ചുവടുവയ്ക്കുകയാണ് പ്രിയയും റംസാനും

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് പ്രിയവാര്യരും റംസാനും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ഒരു വിഡിയോ ആണ്. സൂപ്പർഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പം പ്രണയാർദ്രമായി ചുവടുവയ്ക്കുകയാണ് പ്രിയയും റംസാനും. 

ഏറ്റവും ഇഷ്ടപ്പെട്ട ​ഗാനവും ഏറെ കഴിവുറ്റ ആൺകുട്ടിയും ചേരുമ്പോൾ മാജിക് എന്ന അടിക്കുറിപ്പിലാണ് പ്രിയ വിഡിയോ പങ്കുവച്ചത്. ബെഡ് റൂമിൽ നിന്നുള്ളതാണ് വിഡിയോ. ഡീപ് നെക്കിലുള്ള മിനി ഡ്രസിൽ അതിസുന്ദരിയാണ് പ്രിയ. വെള്ള ഡ്രസ്സിലാണ് റംസാനെയും കാണുന്നത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകൾ കൊണ്ട് 23 ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. നാല് ലക്ഷത്തിൽ അധികം പേർ ലൈക്കും ചെയ്തിട്ടുണ്ട്.  

‘അഡാറ് ലൗവ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയർ. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ. ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4 ഡാൻസിലൂടെ ശ്രദ്ധേയനായ റംസാന്റെ സോഷ്യൽ മീഡിയയിലെ ഡാൻസ് വിഡിയോകളെല്ലാം വൈറലാവാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com