'മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടുക, പോപ്പുലാരിറ്റി ഉള്ള കാലത്തു ശമ്പളം കൂട്ടുക'; യുവ​ഗായകരോട് ഹരീഷ് ശിവരാമകൃഷ്ണൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 02:01 PM  |  

Last Updated: 21st July 2022 02:01 PM  |   A+A-   |  

harish_sivaramakrishnan

ഹരീഷ് ശിവരാമകൃഷണൻ/ ഫേയ്സ്ബുക്ക്

 

റെ ആരാധകരുള്ള ​ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണൻ. തന്റെ നിലപാടുകളെല്ലാം കൃത്യമായി പറഞ്ഞുവയ്ക്കാറുണ്ട്. ഇപ്പോൾ യുവ ​ഗായകർക്ക് ഹരീഷ് നൽകിയ ഉപ​ദേശമാണ് ശ്രദ്ധ നേടുന്നതത്. വോയ്സ് ട്രൈ ചെയ്യാൻ വിളിച്ചാലും പൈസ വാങ്ങിയതിനു ശേഷം പാടിത്തുടങ്ങിയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമ സംഗീതത്തിൽ മാത്രം ശ്രദ്ധിക്കാതെ സ്വതന്ത്ര സംഗീതം ചെയ്യാൻ ശ്രമിക്കണമെന്നും പോപ്പുലാരിയുള്ള താലത്ത് ശമ്പളം കൂട്ടണമെന്നും ഹരീഷ് കുറിക്കുന്നുണ്ട്. 

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ് 

യുവ പാട്ടുകാരോടാണ് - തുക എത്ര കുറവാണെങ്കിലും ഏതെങ്കിലും സിനിമയിൽ ‘വോയ്‌സ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ’ എന്ന് പറഞ്ഞു ആര് വിളിച്ചാലും സ്റ്റുഡിയോ ഇൽ കേറുന്നതിനു മുമ്പ് മൊത്തം പൈസ വാങ്ങിച്ചതിനു ശേഷം മാത്രം പാടി തുടങ്ങുക.
പാട്ടു നിങ്ങളുടെ വോയ്‌സ് ഇൽ വരും എന്ന് ഉറപ്പ് താരാത്തേടത്തോളം കാലം നാലും അഞ്ചും മണിക്കൂർ കിടന്നു തൊണ്ട പൊട്ടിക്കാതെ ഇരിക്കുക. വോയ്‌സ് കേട്ട് സെറ്റ് ആകുമോ എന്ന് അറിയാൻ ഒരു പല്ലവി ധാരാളം ആണ്. 
പല കാരണങ്ങൾ കൊണ്ട് നിങ്ങൾ പാടിയ പാട്ടു മറ്റൊരാളുടെ വോയ്‌സ് ഇൽ വരാം. അതൊക്കെ അവരുടെ ക്രീയേറ്റീവ് ലിബർട്ടി ആണ്. സാമാന്യ മര്യാദ ഉള്ളവർ അങ്ങനെ വരുമ്പോ ഒരു മെസ്സേജ് എങ്കിലും ഇടും. ചിലർ ഇടില്ല . അത് കൊണ്ടു തന്നെ പൈസ ആദ്യം മേടിക്കുക. ചെയ്യുന്ന പണിക്കാണ് കാശ്, പടത്തിൽ പാട്ടു വരുന്നതിനല്ല .
സമയത്തിന് മറുപടി കൊടുത്തില്ലെങ്കി പാടാൻ വിളിച്ചവർ വേറെ ആളെ കൊണ്ട് പാടിക്കും എന്നത് മനസിലാക്കുക  - ഇത് ഒരു കമ്പോളം ആണെന്നും ഫ്രീ മാർക്കറ്റ് principles ആണ് ഇതിനെ നയിക്കുന്നതെന്നും മനസിലാക്കുക.
സ്വതന്ത്ര സംഗീതം ചെയ്യാൻ ശ്രമിക്കുക , സിനിമ സംഗീതത്തിൽ മാത്രം ഊന്നി career മോഡൽ ചെയ്യാതിരിക്കാൻ ശ്രമിക്കുക. പോപ്പുലാരിറ്റി ഉള്ള കാലത്തു, അതിനു അനുസരിച്ചു ശമ്പളം കൂട്ടുക. പോപ്പുലാരിറ്റി എല്ലാ കാലത്തും ഉണ്ടാവില്ല അന്ന് കാലി ചായക്ക് ഉള്ള പൈസ പോലും ആരും തരില്ല എന്ന കൊണ്ട് ഉള്ള നേരത്തെ നല്ല നാല് കാശ് ഉണ്ടാക്കാൻ നോക്കുക. 
exposure തരാൻ പാട്ടു ഫ്രീ ആയി പാടാൻ വിളിക്കുന്നവരോട് - കറന്റ് ബില്ലു പൈസ ആയി അടയ്‌ക്കേണ്ട കൊണ്ട് പൈസ തന്നെ വേണം എന്ന് വിനയത്തോടെ ഓർമ്മിപ്പിക്കുക.  
ചെയ്യുന്ന പണിക്ക് കാശ് ചോദിച്ച കൊണ്ട് നഷ്ടപ്പെടുന്ന ദൈവ ദത്തമായ സിദ്ധി കഴിച്ചു ബാക്കി ഉള്ളത് മതി എന്ന് തീരുമാനിക്കുക, അതിനു അനുസരിച്ചു പ്രവർത്തിക്കുക. നിങ്ങളുടെ കല നിങ്ങളുടെ വര്ഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം ആണെന്നത് മറക്കാതെ ഇരിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കാം 

റിസോർട്ടിലെ ബാത്ത്റൂമിൽ വീണു, ​ഗായകൻ സുബീൻ ​ഗാർ​ഗിന് പരിക്ക്, എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ