റിസോർട്ടിലെ ബാത്ത്റൂമിൽ വീണു, ​ഗായകൻ സുബീൻ ​ഗാർ​ഗിന് പരിക്ക്, എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു

ദിബ്രു​ഗഢിലുള്ള റിസോർട്ടിലെ ബാത്ത്റൂമിൽ വീണാണ് സുബീന് പരുക്കേറ്റത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

​ഗുവാഹത്തി; ​ഗായകനും സം​ഗീത സംവിധായകനുമായ സുബീൻ ​ഗാർ​ഗ് തലയ്ക്കു പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ. ദിബ്രു​ഗഢിലുള്ള റിസോർട്ടിലെ ബാത്ത്റൂമിൽ വീണാണ് സുബീന് പരുക്കേറ്റത്. ഉടൻ തന്നെ എയർ ആംബുലൻസിൽ അദ്ദേഹത്തെ ​ഗുവാഹത്തിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

ആശുപത്രിയിൽ എത്തിയ സുബിൻ ​ഗാർ​ഗിനെ സിടി സ്കാനിന് വിധേയനാക്കി. പരിക്ക് ​ഗുരുതരമല്ല എന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാർ​ഗിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ദിബ്രു​ഗഢ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സെൻ നിർദേശം നൽകിയിരുന്നു. കൂടാതെ ഇതിന്റെയെല്ലാം മേൽനോട്ടത്തിന് ആരോ​ഗ്യമന്ത്രി കേശബ് മഹന്തയെ നിയോ​ഗിക്കുകയും ചെയ്തിരുന്നു.

അസ്സാമി സം​ഗീതജ്ഞനായ സുബിൻ ​ഗാർ​ഗ് ഇമ്രാൻ ഹഷ്മിയുടെ ​ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ യാ അലി എന്ന ​ഗാനത്തിലൂടെയാണ് പ്രശസ്തി നേടുന്നത്. ക്രിഷ് 3-യിലെ ദിൽ തൂ ഹി ബതാ എന്ന ​ഗാനം ഉൾപ്പടെ നിരവധി ​ഗാനങ്ങൾ ആലപിച്ചു. ബോളിവുഡിനൊപ്പും അസ്സാമി, ബിഹാറി ഭാഷകളിലും ശ്രദ്ധേയനാണ്. അദ്ദേഹം സം​ഗീതസംവിധാനം നിർവഹിച്ച കാഞ്ചൻജം​ഗ, മിഷൻ ചൈന, ദീൻബന്ധു തുടങ്ങിയ ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com