'പാട്ട് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്, ഈ അവാർഡ് ഒരു തെളിച്ചമാണ്'; നഞ്ചമ്മയ്ക്ക് ആശംസയുമായി സിത്താര കൃഷ്ണകുമാർ

പാട്ട് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടതെന്നും നെഞ്ചിൽ നിന്നാണ് വരേണ്ടതെന്നും സിത്താര കുറിക്കുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം നേടിയ നഞ്ചമ്മയ്ക്ക് ആശംസകളുമായി ​ഗായിക സിത്താര കൃഷ്ണകുമാർ. ഈ അവാർഡ് ഒരു തെളിച്ചമാണ് എന്നാണ് നഞ്ചമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സിത്താര കുറിച്ചത്. പാട്ട് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടതെന്നും നെഞ്ചിൽ നിന്നാണ് വരേണ്ടതെന്നും സിത്താര കുറിക്കുന്നു.

ഈ അവാർഡ് ഒരു തെളിച്ചമാണ്!!! പാട്ട്...അത് തൊണ്ടയിൽ നിന്നോ തലച്ചോറിൽ നിന്നോ അല്ല വരേണ്ടത്... അത് നെഞ്ചിൽ തട്ടി തെറിച്ചു വരേണ്ടതാണ്... എങ്കിൽ ആ പാട്ട് നഞ്ചമ്മയുടെ പാട്ടുപോലെ ചങ്കിൽ തന്നെ വന്നു കൊള്ളും!!!!- സിത്താര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ചത്. മികച്ച നടിക്കുള്ള അവാർഡ് നേടിയ അപർണ ബാലമുരളിക്കും സിത്താര ആശംസകൾ അറിയിച്ചിട്ടുണ്ട്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ​ചിത്രത്തിലെ ​ഗാനത്തിനാണ് നഞ്ചമ്മ മികച്ച ​ഗായികയായത്. ഈ അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകളാണ് ചിത്രം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കാണ്. കൂടാതെ സ്റ്റണ്ട് കൊറിയോ​ഗ്രഫിക്കും ചിത്രം അവാർഡ് നേടി. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com