ഇത് മനോഹരമായ പിറന്നാൾ സമ്മാനം, സൂര്യയ്ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

സുധ കൊങ്കാര സംവിധാനം ചെയ്ത  'സൂരരൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്.
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സൂര്യയുടെ ഇത്തവണത്തെ പിറന്നാൾ വളരെ സ്പെഷ്യലാണ്. പിറന്നാൾ സന്തോഷത്തിന് മാറ്റു കൂട്ടിക്കൊണ്ട് മികച്ച നടനുള്ള ദേശിയ പുരസ്കാരമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലിനും സൂര്യയ്ക്ക് ആശംസകളുമായി എത്തി. പിറന്നാൾ ആശംസയ്ക്കൊപ്പമാണ് അവാർഡ് നേടിയതിന്റെ സന്തോഷവും ഇരുവരും അറിയിച്ചത്. 

സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ ആശംസ. ദേശീയ അവാര്‍ഡ്. മനോഹരമായ ജന്മദിന സമ്മാനം. പ്രിയപ്പെട്ട സൂര്യക്ക്.- എന്നാണ് മമ്മൂട്ടി കുറിച്ചത്. 

ചില ജന്മദിന സമ്മാനങ്ങൾ വിലയേറിയ യാദൃശ്ചികങ്ങളാണ്. ഒരിക്കൽ കൂടി ജന്മദിനാശംസകളും അഭിനന്ദനങ്ങളും, പ്രിയ സൂര്യ എന്നാണ് മോഹൻലാല്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റുകൾക്കു താഴെ സൂര്യയ്ക്ക് ആശംസ കുറിച്ചിരിക്കുന്നത്. 

സുധ കൊങ്കാര സംവിധാനം ചെയ്ത  'സൂരരൈ പോട്ര്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായിരുന്നു സൂര്യ. മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും നേടിയത് സൂരറൈ പോട്ര് തന്നെയാണ്. കൂടാതെ മികച്ച നടി, മികച്ച സം​ഗീത സംവിധാനം, മികച്ച തിരക്കഥ തുടങ്ങിയ പുരസ്കാരങ്ങളും ചിത്രത്തെ തേടിയെത്തി. ആശംസകൾക്കു നന്ദി പറഞ്ഞ് സൂര്യ കുറിപ്പ് പങ്കുവച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com