'വീട്ടീക്കേറി ഞാനടിക്കും'; ബിജു മേനോന്റെ നാടൻ തല്ല്, ഒപ്പം പത്മപ്രിയയും, ഒരു തെക്കന്‍ തല്ല് കേസ് ടീസർ

വേറിട്ട ലുക്കിലാണ് ബിജു മേനോനും റോഷനും ടീസറിൽ എത്തുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബിജു മേനോനെ നായകനാക്കി നവാ​ഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്‍റെ ടീസർ പുറത്ത്. സൂപ്പർ ആക്ഷനോടെ എത്തുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2.10 മിനിറ്റ് ദൈർഘ്യമുള്ള ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. അഞ്ച് ലക്ഷത്തിൽ അധികം പേരാണ് ടീസർ ഇതിനോടകം കണ്ടത്. 

വേറിട്ട ലുക്കിലാണ് ബിജു മേനോനും റോഷനും ടീസറിൽ എത്തുന്നത്. 80 കളിലെ ഒരു ​ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ജി ആര്‍ ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇ ഫോർ എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവർ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം മധു നീലകണ്ഠൻ നിർവ്വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോഷന്‍ ചിറ്റൂര്‍. ഓണം റിലീസ് ആയിരിക്കും ചിത്ര എത്തുക.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com