'രാ​ഗം പറയാൻ വെല്ലുവിളിക്കുന്നു; നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല'- അൽഫോൺസ് പുത്രൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 04:56 PM  |  

Last Updated: 29th July 2022 04:56 PM  |   A+A-   |  

nanjamma

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ദേശീയ പുരസ്കാരം നേടിയ ​ഗായിക നഞ്ചിയമ്മയ്ക്കെതിരായ വിമർശനങ്ങൾക്കെതിരെ സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്നും യഥാർഥത്തിൽ ആ പാട്ടിന്റെ സംഗീത സംവിധായികയും ഗായികയും ഗാനരചയിതാവും നഞ്ചിയമ്മയാണെന്നും അൽഫോൻസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം

നഞ്ചിയമ്മ ദേശീയ പുരസ്‌കാരത്തിന് അർഹയാണ്. അതിനെ എതിർക്കുന്നവർ, അവരുടെ സംഗീതം മനസിലാക്കുന്നില്ല. അവർക്ക് ഞാൻ എതിരാണ്. കർണാടക സംഗീതം ചലച്ചിത്ര സംഗീതത്തിലെ ഒരു വിഭാഗം മാത്രമാണ്. പ്രാചീന വിഭാഗങ്ങൾ മുതൽ ഇന്നത്തെ വിഭാഗങ്ങൾ വരെ ലോകത്തിലെ ഏത് സംഗീത വിഭാഗത്തെയും ചലച്ചിത്ര സംഗീതത്തിൽ ഉൾപ്പെടുത്താം. അതുകൊണ്ട് നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല എന്നു മനസ്സിലാക്കണം. 

പിന്നെ, നഞ്ചിയമ്മ പാടിയ രാഗം എനിക്കറിയാം. ആ രാഗം പക്ഷേ വിമർശകർക്ക് അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. യഥാർഥത്തിൽ ആ പാട്ടിന്റെ സംഗീത സംവിധായികയും ഗായികയും ഗാനരചയിതാവും നഞ്ചിയമ്മയാണ്. പാട്ടിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ സംഗീത പ്രോഗ്രാമറും സംഗീത പ്രേമിയുമാണ് ജേക്സ് ബിജോയ്. അതുകൊണ്ട് കർണാടക സംഗീതത്തിൽ മാത്രം അറിവുള്ള ഒരാൾക്ക് നഞ്ചിയമ്മയെ വിലയിരുത്താൻ കഴിയില്ല. കർണാടകത്തേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് അവർ ഉപയോഗിച്ചിരിക്കുന്നത്. ഏത് മേളകർത്താ രാഗമാണ് ഗാനം എന്ന് പറയാൻ വിമർശകരെ ഞാൻ വെല്ലുവിളിക്കുന്നു. 

ഇളയരാജ സർ, എആർ റഹ്മാൻ സർ, ശരത് സർ, ലിഡിയൻ നാദസ്വരം തുടങ്ങിയ ചുരുക്കം ചില സംഗീത സംവിധായകർക്കു മാത്രമേ ഇത് അറിയൂ എന്ന് എനിക്ക് ഉറപ്പുണ്ട്. ജേക്സിനു രാഗം അറിയാമായിരുന്നു. ചില സംഗീത പ്രേമികളോ അധ്യാപകരോ അതിന് ഉത്തരം പറഞ്ഞേക്കാം. അങ്ങനെ വീണ്ടും ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു, നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓർത്ത് അഭിമാനിക്കുന്നു’, അൽഫോൻസ് പുത്രൻ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജൂനിയർ അധ്യാപകന്റെ വേഷത്തിൽ ധനുഷ്, മാസ് ആക്ഷനുമായി 'വാത്തി' ടീസർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ