ജൂനിയർ അധ്യാപകന്റെ വേഷത്തിൽ ധനുഷ്, മാസ് ആക്ഷനുമായി 'വാത്തി' ടീസർ

വെങ്കി അട്ട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ജൂനിയർ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മിഴ് സൂപ്പർതാരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വാത്തിയുടെ ടീസർ പുറത്ത്. താരത്തിന്റെ ബർത്ത്ഡേയോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. വെങ്കി അട്ട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  ജൂനിയർ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. മാസ് ആക്ഷനും ഡയലോ​ഗുമെല്ലാം നിറഞ്ഞതാണ് ടീസർ. 

മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സായി കുമാർ, തനികേല ഭരണി, സമുദ്രക്കനി, ആടുകളം നരേൻ, ഇളവരസ്, മൊട്ട രാജേന്ദ്രൻ, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജി.വി പ്രകാശ് കുമാറാണ് സം​ഗീതസംവിധാനം. യുവരാജ് ഛായാ​ഗ്രഹണം നിർവഹിക്കുന്നു.

നവീൻ നൂളി എഡിറ്റിങ്ങും വെങ്കട്ട് സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. വെങ്കി അട്ട്ലൂരി തന്നെയാണ് വാത്തി തിരക്കഥയെഴുതിയിരിക്കുന്നത്. സിതാര എന്റർടെയിൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ നാ​ഗവംശി. എസ്, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തിമിഴ്, തെലുങ്ക് ഭാഷകളിൽ ഒരേസമയം പ്രദർശനത്തിനെത്തുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com