കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രൈം വിഡിയോയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th July 2022 06:00 PM |
Last Updated: 29th July 2022 06:00 PM | A+A A- |

ചിത്രം: ഫെയ്‌സ്ബുക്ക്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ്-വിവേക് ഒബ്റോയ് ചിത്രം കടുവ ഓഗസ്റ്റ് 4 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വിഡിയോയില്‍. 90-കളില്‍ പാലാ പ്ലാന്ററായിരുന്ന കടുവാക്കുന്നേല്‍ കുരിയാച്ചന്റെയും (പൃഥ്വിരാജ്) ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഐജി ജോസഫ് ചാണ്ടിയുടെയും (വിവേക് ഒബ്‌റോയ്) ഏറ്റുമുട്ടലിന്റെ കഥയാണ് ആക്ഷന്‍ ചിത്രമായ കടുവ പറയുന്നത്. സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ കുരിയച്ചന്റെയും ചാണ്ടിയുടെയും കടുത്ത മത്സരവും അതോടനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
'കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണ്. ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്ന് വളരെയധികം സ്നേഹം ലഭിക്കുന്നുണ്ട്, പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യുമ്പോള്‍ കടുവയ്ക്ക് അതേ സ്നേഹവും അഭിനന്ദനവും ലഭിക്കുമെന്ന് തനിക്കുറപ്പാണ്'- പൃഥ്വിരാജ് പറഞ്ഞു.
'എന്റെ കരിയറില്‍ അതുല്യമായ വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്, ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണ്. ഈ സിനിമയ്ക്കും എന്റെ കഥാപാത്രത്തിനും ലഭിക്കുന്ന സ്നേഹം കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ പ്രേക്ഷകര്‍ക്ക് കടുവയെ കാണാനാകും എന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'-വിവേക് ഒബ്‌റോയ് പറഞ്ഞു.
ആകര്‍ഷകവും രസകരവുമായ ആക്ഷന്‍ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ട്. അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ടെന്ന് സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
'രാഗം പറയാൻ വെല്ലുവിളിക്കുന്നു; നഞ്ചിയമ്മയെ വിമർശിക്കുന്നവർ അതിന് യോഗ്യരല്ല'- അൽഫോൺസ് പുത്രൻ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ