ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

വിമാനയാത്രയ്ക്കിടെ മോശമായി പെരുമാറി, ഇൻഡി​ഗോ ജീവനക്കാരനെതിരെ പൂജ ഹെ​ഗ്ഡെ

ഒരു കാരണവുമില്ലാതെ മോശമായി പെരുമാറി എന്നാണ് പൂജ ഹെ​ഗ്ഡെ പറഞ്ഞത്
Published on

വിമാന യാത്രയ്ക്കിടെ ജീവനക്കാരൻ തന്നോട് വളരെ മോശമായി പെരുമാറിയെന്ന പരാതിയുമായി തെന്നിന്ത്യൻ നടി പൂജ ഹെ​ഗ്ഡെ. ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരനെതിരെ ആണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് നടി പരാതിയുമായി രം​ഗത്തെത്തി. ഒരു കാരണവുമില്ലാതെ മോശമായി പെരുമാറി എന്നാണ് പൂജ ഹെ​ഗ്ഡെ പറഞ്ഞത്. 

‘മുംബൈയില്‍ നിന്ന് ഇന്ന് പുറപ്പെടുന്ന ഇൻഡി​ഗോ വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു’.- പൂജ ഹെ​ഗ്ഡെ ട്വീറ്റ് ചെയ്തു. 

താരത്തിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ ക്ഷമാപണവുമായി ഇൻഡി​ഗോ വിമാനക്കമ്പനി തന്നെ രം​ഗത്തെത്തി. അനുഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിങ്ങളുമായി ഉടനടി ബന്ധപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച കമ്പനി പിഎന്‍ആറും ഫോണ്‍ നമ്പറും സഹിതം സന്ദേശം അയക്കാനും ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com