സിനിമ റിലീസ് ചെയ്യാൻ രണ്ടു ദിവസം, വ്യാജരേഖ നൽകി കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ നിർമാതാവ് അറസ്റ്റിൽ 

സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് 4,17,44,000 രൂപ തട്ടിയെന്നാണ് കേസ്
സിനിമ റിലീസ് ചെയ്യാൻ രണ്ടു ദിവസം, വ്യാജരേഖ നൽകി കോടികളുടെ വായ്പാ തട്ടിപ്പു നടത്തിയ നിർമാതാവ് അറസ്റ്റിൽ 


കാസർകോട്; സിനിമ റിലീസിന് ഒരുങ്ങവെ നിർമാതാവ് തട്ടിപ്പു കേസിൽ അറസ്റ്റിൽ. സായാഹ്ന വാർത്തകൾ സിനിമയുടെ നിർമാതാവായ മെഹഫൂസാണ് അറസ്റ്റിലായത്. വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ്‌ നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ്‌ ചെയ്തത്. 

സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് 4,17,44,000 രൂപ തട്ടിയെന്നാണ് കേസ്. 2018 മുതലാണ് വ്യാജ രേഖകൾ നൽകി ഇയാൾ ബാങ്കിൽ നിന്ന് പല തവണകളായി വായ്പ എടുത്തത്. വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സമർപ്പിച്ച രേഖകൾ ഉൾപ്പെടെ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞത്. തുടർന്ന് വായ്പ അനുവദിച്ച മാനേജരെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്യുകയും ബാങ്ക് അധികൃതർ വിദ്യാനഗർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. 

സംഭവത്തില്‍ വിശദമാ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി പി.എ.സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ്‌ ചെയ്തത്. എം ഡി മെഹഫൂസ് നിര്‍മ്മിച്ച 'സായാഹ്ന വാർത്തകൾ' എന്ന സിനിമ അടgത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ് അറസ്റ്റ്. കോൺട്രാക്ടർ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com