തിയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ, പിന്നാലെ മാധ്യമങ്ങളും; വിഡിയോ

തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മാധ്യമങ്ങളെ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ പന്ത്രണ്ട് സിനിമയുടെ ഫസ്റ്റ് ഷോയ്ക്ക് പിന്നാലെയായിരുന്നു സംഭവം. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരോട് അഭിപ്രായങ്ങൾ ചോദിക്കാനാണ് മാധ്യമ പ്രവർത്തകർ എത്തിയത്. ഷൈൻ ടോമിനോട് അഭിപ്രായം ചോദിക്കാൻ എത്തിയപ്പോഴേക്കും താരം ഇറങ്ങി ഓടുകയായിരുന്നു. 

പ്രേക്ഷകർ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. അത് ഷൈൻ ആണെന്ന് മനസിലാക്കിയതോട് മാധ്യമങ്ങൾ അദ്ദേഹത്തിനടുത്തേക്ക് നീങ്ങിയപ്പോൾ മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പുറകെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പന്ത്രണ്ടിൽ ഷൈൻ ടോം ചാക്കോയാണ് പ്രധാന വേഷത്തിൽ എത്തിയത്. അടുത്തിടെ ഷൈൻ ടോം മാധ്യമങ്ങളോട് നടത്തിയ പല പ്രതികരണങ്ങളും വലിയ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ, ദേവ് മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com