കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്തയുമായി ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺവീർ കപൂറും എത്തിയത്. ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും. ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. അതു വലിയ വാർത്തയായതോടെ പല റിപ്പോർട്ടുകളും പ്രചരിച്ചു.
നിലവിൽ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലാണ് ആലിയ ഇപ്പോൾ. ഇതിനിടയിലാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്. അതിനാൽ ഗർഭിണിയായ ഭാര്യയെ കൂട്ടാൻ ഉടൻ രൺവീർ കപൂർ ലണ്ടനിലേക്ക് പുറപ്പെടും എന്നതരത്തിൽ വാർത്തകൾ വന്നു. കൂടാതെ ഗർഭിണിയായതിനാൽ സിനിമകൾ മാറ്റിവയ്ക്കുമെന്നും പ്രചാരണമുണ്ടായത്. ഇപ്പോൾ ഇതിനെല്ലാം രൂക്ഷ ഭാഷയിൽ മറുപടി പറഞ്ഞിരിക്കുകയാണ് ആലിയ. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു ആലിയയുടെ പ്രതികരണം.
'ചിലര്‍ ഇപ്പോഴും വിചാരിക്കുന്നത് നമ്മള്‍ പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഞാന്‍ ഗര്‍ഭിണിയായതു മൂലം ഒരു ഷൂട്ടിങ്ങും വൈകിയിട്ടില്ല. ആരും എന്നെ ചുമക്കേണ്ട ആവശ്യവുമില്ല. ഞാന്‍ ഒരു സ്ത്രീയാണ്. പാഴ്‌സല്‍ അല്ല. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ ഇടുങ്ങിയ, പഴയ ചിന്താഗതിയില്‍ നിന്ന് ഇപ്പോഴെങ്കിലും പുറത്തുകടക്കാമോ? എങ്കില്‍ ഞാന്‍ പോകട്ടെ. എന്റെ ഷോട്ട് റെഡിയായിട്ടുണ്ട്.'- എന്നാണ് ആലിയ കുറിച്ചത്.
ഏപ്രില്‍ 14 നാണ് ആലിയയും രണ്‍ബീറും വിവാഹിതരാകുന്നത്. മുംബൈയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് കുഞ്ഞതിഥിയെക്കുറിച്ചുള്ള സന്തോഷവാർത്ത താരദമ്പതികൾ പങ്കുവച്ചത്. 'ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു' എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ നിന്ന് രണ്‍ബീറിനൊപ്പമുള്ള ചിത്രമാണ് ആലിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബോളിവുഡ് താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേർ ആശംസകളുമായി രംഗത്തെത്തിയിരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates