ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അമ്മ, വിഡിയോ പങ്കുവച്ച് ഗ്രേസ് ആന്റണി

അമ്മയ്ക്ക് 49 വയസാണെന്നും താരം വ്യക്തമാക്കുന്നുണ്ട്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മാതൃദിന പോസ്റ്റുകളാണ് ഇന്ന് സോഷ്യല്‍ മീഡിയ നിറയുന്നത്. നിരവധി പേരാണ് അമ്മയോടുള്ള സ്‌നേഹം വ്യക്തമാക്കിക്കൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നടി ഗ്രേസ് ആന്റണി വ്യത്യസ്തമായ പോസ്റ്റുമായി ആരാധകരുടെ മനം കവരുകയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അമ്മയുടെ വിഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

ഹാപ്പി മദേഴ്‌സ് ഡേ അമ്മ എന്ന അടിക്കുറിപ്പിലാണ് താരം സ്‌ട്രോങ് വിഡിയോയുമായി എത്തുന്നത്. അമ്മയ്ക്ക് 49 വയസാണെന്നും താരം വ്യക്തമാക്കുന്നുണ്ട്. അമ്മ വെയിറ്റ് എടുക്കുന്നതും കഠിനമായ എക്‌സസൈസ് ചെയ്യുന്നതുമെല്ലാം വിഡിയോയിലുണ്ട്. 

എക്‌സസൈസിന് മുന്‍പും ശേഷവും അമ്മയുടെ ലുക്കിലുണ്ടായ വ്യത്യാസവും താരം പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. അമ്മയെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ശരിക്കും സ്‌ട്രോങ് അമ്മയാണെന്നാണ് കമന്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com