ലോകത്തെ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ് ജയിംസ് കാമറൂണിന്റെ അവതാർ 2നായി. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ലീക്കായിരിക്കുകയാണ്. ഒന്നര മിനിറ്റ് ദൈർഘ്യം വരുന്ന എച്ച് ഡി മികവുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ത്രിഡി ചിത്രമായ ഡോക്ടർ സ്ട്രേഞ്ച് ഇൻ ദ് മൾടിവേൾഡ്സ് ഓഫ് മാഡ്നെസിനൊപ്പം തിയറ്ററുകളിൽ അവതാർ 2വിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ആരാധകർ കാത്തിരിക്കുന്ന പോലെ മനോഹരമായ മായാ പ്രപഞ്ചമാണ് രണ്ടാം ഭാഗത്തിലും കാമറൂൺ ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. കടലിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളിൽ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയുമായിരുന്നു.
‘നവി’യെന്ന അന്യഗ്രഹജീവികളുടെ ജീവിതം നാല് ഭാഗങ്ങളിലായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനവും കഴിഞ്ഞതിനു ശേഷം വെള്ളത്തിനടിയിലായിരുന്നു അവതാർ 2ന്റെ ചിത്രീകരണം. നീല മനുഷ്യർ അധിവസിക്കുന്ന പാൻഡോറ എന്ന ഗ്രഹത്തെക്കുറിച്ചാണ് 2009 ൽ പുറത്തുവന്ന അവതാർ ആദ്യ ഭാഗം പറഞ്ഞത്. ആദ്യഭാഗം റിലീസ് ചെയ്ത് 12 വർഷങ്ങൾക്കു ശേഷമാണ് രണ്ടാം ഭാഗം വരുന്നത്. ലോകമെമ്പാടും വൻ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates