ജോലിക്കു പോകുന്ന അമ്മ എന്ന കുറ്റബോധം, അർഹാന് ഞാൻ മലയാളം പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു; മലൈക അറോറ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2022 09:48 AM  |  

Last Updated: 09th May 2022 09:49 AM  |   A+A-   |  

malaika_arora

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

​ഗർഭധാരണവും കുഞ്ഞിന്റെ ജനനവുമെല്ലാം ഇന്ന് സിനിമാലോകത്ത് വളരെ നോർമ്മലായ കാര്യമാണ്. കുഞ്ഞ് ജനിച്ച ശേഷം സിനിമയിൽ സജീവമാകുന്നവർ നിരവധിയാണ്. എന്നാൽ വർഷങ്ങൾക്കു മുൻപ് അതല്ലായിരുന്നു സ്ഥിതി. വർക്കിങ് മോം ആകാനായി നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. 

28ാം വയസിലാണ് മകൻ അർഹാന് മലൈക ജന്മം നൽകുന്നത്. കരിയർ അവസാനിച്ചു എന്നാണ് അന്ന് എല്ലാവരും പറഞ്ഞത്. എന്നാൽ 20 വർഷത്തിനു ശേഷവും താൻ ഇവിടെത്തന്നെയുണ്ടെന്നാണ് മലൈക പറയുന്നത്. അമ്മയാകുക എന്നാല്‍ സ്വന്തം കാര്യങ്ങള്‍ ഉപേക്ഷിക്കുക എന്നല്ല അര്‍ഥമെന്ന് താരം പറയുന്നു.  പ്രസവിച്ച് ഒരു വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചുവന്നാൽ എന്നാൽ ജോലി ചെയ്യുന്ന അമ്മ എന്നത് തന്നിൽ കുറ്റബോധം ഉണ്ടാക്കിയിരുന്നു എന്നാണ് മലൈക പറയുന്നത്. അർബാസുമായി വേർപിരിയുന്നതിനെക്കുറിച്ച് മകനുമായി സംസാരിച്ചിരുന്നെന്നും ചാരം വ്യക്തമാക്കുന്നുണ്ട്. 

മലൈകയുടെ കുറിപ്പ് വായിക്കാം

ഇത് നിങ്ങളുടെ കരിയർ അവസാനിപ്പിക്കും!  ഞാൻ അർഹാനു വേണ്ടി കാത്തിരുന്നപ്പോള്‍ ആളുകൾ പറഞ്ഞത് ഇതാണ്. അന്ന്, ഒരു നടി വിവാഹിതയായാൽ, നിങ്ങൾ പിന്നീടെ അവളെ സ്‍ക്രീനിൽ കാണാറില്ലായിരുന്നു. പക്ഷേ, ആ കൂട്ടത്തിൽ ഒരാളാകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല സ്വതന്ത്രരായിരിക്കണമെന്ന് പഠിപ്പിച്ച സ്‍ത്രീകളാൽ വളർത്തപ്പെട്ടതിനാൽ, മാതൃത്വം എന്റെ കരിയർ അവസാനിക്കുന്നതല്ല എന്ന് എനിക്ക്  അറിയാമായിരുന്നു. എന്റെ ഗർഭാവസ്ഥയിൽ ഞാൻ ജോലി ചെയ്‍തിരുന്നു. എന്റെ കുഞ്ഞ് അർഹാനെ സ്വാഗതം ചെയ്‍തപ്പോൾ, അവനു വേണ്ടിയുള്ള സമയം ചെലവഴിക്കുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരു അമ്മയാകുമ്പോൾ എന്റെ ഐഡന്റിറ്റി നഷ്ടപ്പെടില്ലെന്ന് ഞാൻ എനിക്ക് തന്നെ ഉറപ്പും നല്‍കി. അന്നുമുതൽ, രണ്ട് വാഗ്‍ദാനങ്ങളും പാലിക്കാൻ ഞാൻ ശ്രമിച്ചു.

അർഹാൻ ജനിച്ച് രണ്ട് മാസത്തിന് ശേഷം, ഞാൻ ഒരു അവാർഡ് ഷോയിൽ പെർഫോം ചെയ്‍ചുകൊണ്ട് സ്റ്റേജിൽ തിരിച്ചെത്തി.  ആ വിജയകരമായ ഷോയ്‍ക്ക് ശേഷം  എന്നെക്കുറിച്ച് തന്നെ ഞാൻ അഭിമാനിക്കുന്നത് ഓർക്കുന്നു. എനിക്ക് മാതൃത്വവും എന്റെ ജോലിയും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞത് എന്നെ കരുത്തയാക്കി. കൂടുതൽ ജോലി ഏറ്റെടുക്കാൻ അത് ആത്മവിശ്വാസം നൽകി. എന്റെ  പ്രസവം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം സിനിമയ്‍ക്ക് പോലും യെസ് പറഞ്ഞു. പക്ഷേ, 'ജോലി ചെയ്യുന്ന ഒരു അമ്മ' എന്ന കുറ്റബോധം എന്നെ വേട്ടയാടി. അതിനാൽ, ഞാൻ അവനോടൊപ്പം സമയം ചെലവഴിക്കാൻ പരമാവധി ശ്രമിച്ചു. ഞങ്ങൾ രണ്ടുപേരും രാവിലെ കുറച്ചു സമയം ചിലവഴിക്കും. ഞാൻ അവന് മലയാളം പാട്ടുകൾ പാടിക്കൊടുക്കുമായിരുന്നു, അമ്മ എനിക്ക് പാടിത്തന്ന പാട്ടുകൾ. അവനൊപ്പം നിന്നുതന്നെ ഞാൻ ജോലി ചെയ്യാൻ ശ്രമിക്കുമായിരുന്നു. 

എത്ര പ്രധാനപ്പെട്ട ഷൂട്ട് ആയിരുന്നെങ്കിലും അവനുവേണ്ടിയും സമയം കണ്ടെത്തി. കുടുംബത്തിന്റെ പിന്തുണയുടെ കാര്യത്തിലും ഞാൻ ഭാഗ്യവതിയായിരുന്നു. അര്‍ഹാന്റെ ഗ്രാൻഡ് പാരന്റ്‍സ് എപ്പോഴും ചുറ്റിലുമുണ്ടായിരുന്നു.  അവനു വേണ്ടപ്പോഴൊക്കെ ഒപ്പമുണ്ടാകാൻ ഞാനും അര്‍ബാസും ശ്രമിച്ചു. ഞാനും അര്‍ബാസും ഒരു നിയമം തന്നെയുണ്ടാക്കി, ഒരു രക്ഷകര്‍ത്താവ് എന്നും രക്ഷകര്‍ത്താവായിരിക്കും. പിടിഎമ്മുകളും ആനുവല്‍ ഷോകളും ഞങ്ങള്‍ മിസ്സാക്കിയില്ല. ഞാന്‍ എന്നും അവനെ സ്‌കൂളിള്‍ കൊണ്ടുപോയി ആക്കുകയും അവനെ കൊണ്ടുവരികയും ചെയ്തു. പിന്നീട് അതെന്റെ ദിവസത്തിലെ പ്രധാന കാര്യമായി. അര്‍ഹാനോട് ഞാന്‍ എല്ലാ കാര്യവും പറയുമായിരുന്നു. അര്‍ബാസും ഞാനും അവനോട് വേര്‍പിരിയലിനെക്കുറിച്ച് പറഞ്ഞു. അവന് അത് മനസിലായി. അതിനുശേഷം ഞങ്ങളും വ്യത്യാസങ്ങള്‍ക്ക് ഇടയിലും അര്‍ഹാന്റെ കാര്യം വരുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു നിന്നു. അര്‍ഹാന് ഷേവ് ചെയ്യേണ്ടിവന്നപ്പോള്‍ ഞാന്‍ അര്‍ബാസിനെ വിളിച്ചാണ് എന്തൊക്കെ ചെയ്യണമെന്ന് ചോദിച്ചത്. അത് വളരെ രസകരമായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അർഹാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി മാറി. അവൻ ഇപ്പോള്‍ പഠനാര്‍ഥം എന്നില്‍ നിന്ന് ദൂരെയാണ്. അവനെ മിസ് ചെയ്യുന്നുണ്ട്. എന്റെ രണ്ടാത്തെ പ്രോമിസ് ഞാൻ പാലിച്ചത് നല്ല കാര്യമായി എനിക്ക് തോന്നുന്നു. അമ്മയായപ്പോള്‍ സ്വന്തം കാര്യങ്ങള്‍ മറക്കാക്കാതിരിക്കുക. എനിക്ക് എന്റെ ജോലിയും സുഹൃത്തുക്കളും ജീവിതുവുമൊക്കെയുണ്ട്. നിങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍ക്കരിക്കുക. ജോലിക്ക് പോകുക. അസുന്തുഷ്‍ടമായ ദാമ്പത്യമാണേല്‍ ഉപേക്ഷിക്കുക. സ്വയം പരിഗണിക്കുക. ഒരു അമ്മയാകുക എന്നതിനർത്ഥം നിങ്ങൾ നിങ്ങളാകുന്നത് നിർത്തുക എന്നല്ല. മാതൃത്വം അവസാനമല്ല. ആവശ്യമെങ്കിൽ അതിനെ ഒരു അര്‍ദ്ധ വിരാമമായി പരിഗണിക്കുക, എന്നാൽ ഒരിക്കലും ഒരു ഫുൾ സ്റ്റോപ്പായി കണക്കാക്കരുത്- മലൈക അറോറ ഹ്യൂമൻസ് ഓഫ് ബോംബെ പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

'ആഴക്കടലിന്റെ...' പാടിത്തീർത്തില്ല; ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ