മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്ന വെള്ളരി പട്ടണത്തിന്റെ ടീസർ പുറത്ത്. രണ്ടു പേരും തമ്മിലുള്ള വാക്പോരാണ് ടീസറിലുള്ളത്. മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം. രസകരമായ ടീസർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
വീടിന്റെ ഉമ്മറത്തിരുന്ന് മഞ്ജു ഹിന്ദി പഠിക്കുമ്പോൾ ബക്കറ്റുമായി കയറി വരികയാണ് സൗബിൻ. 'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്ന ചോദ്യവുമായാണ് സൗബിൻ എത്തുന്നത്. തുടർന്ന് ഇരുവരും തമ്മിലുള്ള വാക് പോര് മുറുകുകയാണ്. മഞ്ജുവിനേയും സൗബിനേയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നർമ്മത്തിൽ കലർന്ന കുടുംബചിത്രമാണ് മഞ്ജുവും സൗബിനും പ്രേക്ഷകർക്കായി കാത്തുവച്ചിരിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates