'ആറു വർഷത്തിനുശേഷം കറുത്ത് ​ഗൗൺ ധരിച്ച് അവൻ എത്തി'; 'ജന ​ഗണ മന' ബ്ലോക് ബസ്റ്ററെന്ന് പൃഥ്വിരാജ്, കയ്യടിച്ച് ആരാധകർ

ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന ചോദ്യവുമായും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജന ​ഗണ മന. മികച്ച അഭിപ്രായം ലഭിച്ച ചേർത്ത ചിത്രത്തെ നെ‍ഞ്ചിറ്റിയിരിക്കുകയാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള പലവിവരങ്ങളും മറച്ചുവച്ചുകൊണ്ടാണ് റിലീസ് ചെയ്തത്. അതിൽ പ്രധാനപ്പെട്ടത് പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ചുള്ളതായിരുന്നു. ഇപ്പോൾ പൃഥ്വിരാജ് അഭിനയിച്ച അരവിന്ദ് സ്വാമിനിഥനെക്കുറിച്ച് താരം കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

'ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനായി മാറി. ഐപിഎസ് ബാഡ്ജ് അഴിച്ചുമാറ്റി ആറ് വർഷങ്ങൾക്ക് ശേഷം അയാൾ ആ കറുത്ത ഗൗൺ ഒന്നുകൂടി ഇട്ടുകൊണ്ട് കോടതി മുറിയിലേക്ക്.. പിന്നീട് അവൻ തന്റെ ക്രോധം അഴിച്ചുവിട്ടു, അരവിന്ദ് സ്വാമിനാഥൻ. ബ്ലോക്ക് ബസ്റ്റർ'- എന്നാണ് അരവിന്ദിന്റെ ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ഭൂരിഭാ​ഗം പേരും ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന ചോദ്യവുമായും നിരവധിപേർ കമന്റ് ചെയ്യുന്നുണ്ട്. 

ക്വീൻ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂട് സജൻ കുമാർ എന്ന പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് എത്തിയത്. ഒരു കോളജ് അധ്യാപികയുടെ മരണവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിൽ പറയുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. മംമ്താ മോഹൻദാസ്, വിൻസി അലോഷ്യസ്‍, ജി.എം. സുന്ദർ, ഇളവരശ്, ശാരി, ഷമ്മി തിലകൻ, ധ്രുവൻ തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻ, മാജിക് ഫ്രെയിംസ് എന്നിവർ ചേർന്ന് നിർമിച്ചത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com