മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘മേജര്‍‘ ട്രെയ്ലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th May 2022 10:24 AM  |  

Last Updated: 10th May 2022 10:24 AM  |   A+A-   |  

sandeep_unnikrishnan

വീഡിയോ ദൃശ്യം

 

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘മേജര്‍‘ എന്ന് ടൈറ്റിൽ നൽകിയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ഗൂഢാചാരി എന്ന സിനിമയിലൂടെ ശ്രദ്ധേയനാണ് അദിവി.  'ഗൂഡാചാരി' ഫെയിം സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുന്നതും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷനല്‍ പ്രൊഡക്‌ഷന്‍സ് ആണ് ചിത്രം നിർമിക്കുന്നത്. അദിവി സേഷിന്റെ അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും മേജറിന്റെ നിര്‍മാണ പങ്കാളികളാണ്. 

ഈ വാർത്ത വായിക്കാം

'ആറു വർഷത്തിനുശേഷം കറുത്ത് ​ഗൗൺ ധരിച്ച് അവൻ എത്തി'; 'ജന ​ഗണ മന' ബ്ലോക് ബസ്റ്ററെന്ന് പൃഥ്വിരാജ്, കയ്യടിച്ച് ആരാധകർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ