'നീ ഹിന്ദുവിന് അപമാനം'; നിഖില വിമലിന് നേരെ സൈബർ ആക്രമണം, വിഷമിക്കരുതെന്ന് മാലാ പാർവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2022 04:08 PM  |  

Last Updated: 15th May 2022 04:09 PM  |   A+A-   |  

nikhila_vimal_maala_parvathy

ചിത്രം; ഫേയ്സ്ബുക്ക്

 

ക്ഷണത്തിനായി മൃ​ഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രം പ്രത്യേക പരി​ഗണന വേണ്ടെന്ന നടി നിഖില വിമലിന്റെ പ്രസ്താവന ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. പശുവിന് മാത്രം പ്രത്യേക പരി​ഗണന വേണ്ടെന്നും മൃ​ഗ സംരക്ഷണമെങ്കിൽ ഒരു മൃ​ഗത്തേയും കൊല്ലാതിരിക്കണം എന്നുമാണ് നിഖില പറഞ്ഞത്. കൂടാതെ താൻ പശുവിനേയും എരുമയേയുമെല്ലാം കഴിക്കുമെന്നും താരം വ്യക്തമാക്കി. ഇപ്പോൾ നിഖില വിമലിനു നേരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. 

നിരവധി പേരാണ് താരത്തിന്റെ സോഷ്യൽ മീഡിന് പേജിന് താഴെ വന്ന് രൂക്ഷ വിമർശനം നടത്തുന്നത്. നീ ഹിന്ദുവിന് അപമാനമാണെന്നും ഹിന്ദുവിന്റെ വില കളഞ്ഞു എന്നുമാണ് ഒരാളുടെ കമന്റ്. അപ്പോള്‍ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം, പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ... തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്. 

‍അതിനൊപ്പം തന്നെ നിഖിലയെ പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ നിഖലയ്ക്ക് പിന്തുണയുമായി നടി മാലാ പാർവതി രം​ഗത്തെത്തി. ലേശം പോലും വിഷമിക്കണ്ടെന്നും ഇത് കേരളമാണ് എന്നുമായിരുന്നു മാലാ പാർവതി കുറിച്ചത്. 

മാലാ പാർവതിയുടെ കുറിപ്പ്

പ്രീയപ്പെട്ട നിഖില.. നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. "എല്ലാ ജീവജാലങ്ങളും ഒരു പോലെ. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകം എന്ന്."
ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും.
ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്.നേരുള്ള സമൂഹം.അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും.. അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത്.
എന്ന്
സൈബർ ആക്രമണം നിരന്തരം നേരിടുന്ന ഒരു അനുഭവസ്ഥ.

ഈ വാര്‍ത്ത കൂടി വായിക്കൂ

'സ്കാൻ ചെയ്തിട്ടും രോ​ഗം കണ്ടെത്തിയില്ല, മൂത്രം കുടിച്ചപ്പോൾ എല്ലാം ശരിയായി'; കൊല്ലം തുളസി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ