പൃഥ്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്. വീട്ടിലെ വിശേഷങ്ങളെല്ലാം സുപ്രിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു മാസങ്ങളായി അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് സുപ്രിയ. അച്ഛന്റെ ഓർമകളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ അച്ഛന്റെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച് കമന്റ് ഇട്ടവർക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. സന്തോഷകരമായ പോസ്റ്റുകൾ മാത്രം പങ്കുവയ്ക്കാൻ തന്റെ സമൂഹമാധ്യമ അക്കൗണ്ട് നിയന്ത്രിക്കുന്നത് റോബോട്ടല്ലെന്നും പോസ്റ്റ് ഇഷ്ടപ്പെടാത്തവർ അൺഫോളോ ചെയ്താൽ മതിയെന്നും സുപ്രിയ കുറിച്ചു.
"എന്റെ അച്ഛൻ മരിച്ചതിന് ശേഷം സ്വന്തം മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ നഷ്‌ടപ്പെട്ട നിങ്ങളിൽ പലരും ഈ സങ്കടത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ആ പങ്കുവയ്ക്കൽ എന്നെ ആശ്വാസപ്പെടുത്തിയിട്ടുമുണ്ട്. അവ പങ്കിട്ടതിന് വളരെയധികം നന്ദി. ഇതുവരെ അത്തരം നഷ്ടം അനുഭവിക്കാത്തവരുണ്ടെങ്കിൽ, നിങ്ങൾ ഭാഗ്യം ചെയ്തവരാണ്. സന്തോഷകരമായ കഥകൾ മാത്രം പോസ്റ്റ് ചെയ്യാൻ, ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഒരു റോബട് അല്ല. സന്തോഷവും സങ്കടവും ഒരുപോലെ തന്നെ നിലനിൽക്കുന്നതാണ്. എല്ലായ്‌പ്പോഴും ഉള്ളത് പോലെ നിങ്ങൾക്ക് ഈ പോസ്റ്റുകൾ ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ, മോശമായ അഭിപ്രായങ്ങൾ കമന്റായി പറയുന്നതിന് പകരം എന്നെ അൺഫോളോ ചെയ്താൽ മതി. കാര്യം സിംപിളാണ്."- ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുപ്രിയ കുറിച്ചു.
സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ മേനോൻ ഏറെ നാളുകളായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബർ 14നാണ് അദ്ദേഹം വിടപറയുന്നത്. രണ്ടു ദിവസം മുൻപ് അച്ഛന്റെ വേർപാടിന് ആറ് മാസമായിരുന്നു. അന്ന് അച്ഛന്റെ വേർപാടിന്റെ വേദന പങ്കുവച്ച് ഒരു കുറിപ്പ് സുപ്രിയ പങ്കുവച്ചിരുന്നു. ഡാഡി വേർപാടിന് ആറു മാസമാകുന്നു. ആറ് മാസങ്ങൾ പിന്നിടുമ്പോഴും ആറ് ദിവസം പോലെയാണ് തോന്നുന്നത്. നിങ്ങളുടെ ഓർമകളില്ലാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എനിക്കും അമ്മയ്ക്കും മാത്രമേ ആ ശൂന്യത മനസിലാകൂ- സുപ്രിയ കുറിച്ചു. ഈ പോസ്റ്റിനെ പരിഹസിച്ചവർക്കെതിരെയാണ് താരം രംഗത്തെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates