ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ധനുഷിനൊപ്പമുള്ള കിടപ്പറ രം​ഗം എത്ര നേരം ചിത്രീകരിച്ചു?' അശ്ലീല ചോദ്യത്തിന് മറുപടിയുമായി മാളവിക മോഹനൻ

ധനുഷ് നായകനായി എത്തിയ മാരനിൽ മാളവികയായിരുന്നു നായിക. ഈ സിനിമയിലെ ഒരു കിടപ്പറ രം​ഗത്തെക്കുറിച്ചായിരുന്നു അയാളുടെ ചോദ്യം
Published on

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയയാണ് മാളവിക മോഹനൻ. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കുമെല്ലാം കൃത്യമായി മറുപടി കൊടുക്കാനും താരം മറക്കാറില്ല. ഇപ്പോൾ അശ്ലീല ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

ആരാധകരുമായി ഒരു ക്യു ആൻഡ് എ സെഷൻ താരം ട്വിറ്ററിൽ നടത്തിയിരുന്നു. അതിനിടെയാണ് അശ്ലീലചുവയോടെയുള്ള ചോദ്യവുമായി ഒരാൾ എത്തിയത്. ധനുഷ് നായകനായി എത്തിയ മാരനിൽ മാളവികയായിരുന്നു നായിക. ഈ സിനിമയിലെ ഒരു കിടപ്പറ രം​ഗത്തെക്കുറിച്ചായിരുന്നു അയാളുടെ ചോദ്യം. ഈ രം​ഗത്തിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. വൈകാതെ മറുപടിയുമായി താരം എത്തി. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു അതിന് മാളവിക കുറിച്ചത്. 

ഇതു കൂടാതെ താരത്തെ പരിഹസിച്ചും പോസ്റ്റുകൾ വരുന്നുണ്ട്. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങൾക്കും നിങ്ങൾക്കും അറിയാവുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിലെ നിങ്ങളുടെ ചൂടൻ ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ടുവരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത്. ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്. എന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങളും എന്നെ ട്വിറ്ററിൽ പിന്തുടരുന്നുണ്ടല്ലോ? അപ്പോൾ പറഞ്ഞുവരുന്നത് നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ. എന്നായിരുന്നു താരത്തിന്റെ മറുപടി. 

കൂടാതെ സിനിമയെക്കുറിച്ചും ജീവിതത്തേക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങൾക്കും മാളവിക മറുപടി നൽകി. വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് ഉടനെ ഉണ്ടാവില്ലെന്നാണ് പറഞ്ഞത്. നടി ആയില്ലായിരുന്നെങ്കിൽ ഛായാ​ഗ്രാഹക ആകുമായിരുന്നെന്നും താരം പറയുന്നുണ്ട്. ദുൽഖർ സൽമാനെക്കുറിച്ച് ഒന്നിച്ച് അഭിനയിച്ച സമയത്തെ അനുഭവവും താരം പങ്കുവയ്ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com