'ജോസഫ്' തെലുങ്ക് റീമേക്കിന്റെ പ്രദർശനം വിലക്കി കോടതി; ഗൂഢാലോചനയെന്ന് നടൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 12:39 PM  |  

Last Updated: 23rd May 2022 12:39 PM  |   A+A-   |  

JOSEPH_TELUGU_REMAKE

ഫോട്ടോ: ട്വിറ്റർ

 

ലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് ജോജു ജോർജ് നായകനായി എത്തിയ ജോസഫ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ശേഖർ ദിവസങ്ങൾക്കു മുൻപാണ് തിയറ്ററിൽ എത്തിയത്.  രാജശേഖറാണ് ചിത്രത്തിൽ നായകനായി എത്തിയത്.  അതിനു പിന്നാലെ ചിത്രത്തിന്റെ പ്രദർശനത്തിന് കോടതി വിലക്കേർപ്പെടുത്തി. ഇനിയൊരുത്തരവുണ്ടാവുന്നതുവരെ ചിത്രം പ്രദർശിപ്പിക്കരുതെന്നാണ് കോടതി. 

മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെയുണ്ടായ വിലക്കിന് പിന്നിൽ ​ഗൂഢാലോചനയാണെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാജശേഖർ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെ വിലക്കിനെക്കുറിച്ച് രാജശേഖർ പ്രതികരിച്ചത്. തന്റേയും കുടുംബക്കിന്റേയും എല്ലാമായിരുന്നു ഈ ചിത്രം. ഈ ചിത്രം പുറത്തിറക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നുമാണ് അദ്ദേഹം പറയുന്നത്. 

ശേഖര്‍ എനിക്കും കുടുംബത്തിനും എല്ലാമായിരുന്നു. ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടു. ശേഖര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയായിരുന്നു. പക്ഷേ ഇന്ന് ചിലര്‍ നടത്തിയ ഗൂഢാലോചനയില്‍ ഞങ്ങളുടെ സിനിമയെ പ്രദര്‍ശനം നിര്‍ത്തിയിരിക്കുകയാണ്. സിനിമ ഞങ്ങളുടെ ജീവിതമാണ്. പ്രത്യേകിച്ച് ഈ സിനിമ ഞങ്ങളുടെ പ്രതീക്ഷയാണ്. ഒന്നും പറയാനാവാത്ത അവസ്ഥയിലാണ് ഞാന്‍. സിനിമയ്ക്ക് അതർഹിക്കുന്ന അം​ഗീകാരങ്ങൾ തേടിയെത്തുമെന്നാണ് പ്രതീക്ഷ.- രാജശേഖർ കുറിച്ചു. രാജശേഖറിന്റെ ഭാര്യ ജീവിത രാജശേഖറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം