സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഹോം സിനിമയെ തഴഞ്ഞെന്ന ആരോപണം ശക്തമാവുകയാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതിനിടെ മഞ്ജു പിള്ളയെ പരിഗണിക്കാത്തതിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു എന്നാണ് നിഷാദ് ഫേയ്സ്ബുക്കിൽ കുറിച്ചത്..
‘‘സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. മികച്ച രണ്ടാമത്തെ നടി മഞ്ജു പിളളയാണ്. ചിത്രം ഹോം. മഞ്ജു അതർഹിക്കുന്നു. എന്തുകൊണ്ട് മഞ്ജു പിളള തഴയപ്പെട്ടു എന്നുളളത് അദ്ഭുതപ്പെടുത്തുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇത് കൊണ്ട് അവാർഡ് കിട്ടിയ നടി, അനർഹയാണെന്ന് അർഥമില്ല. പക്ഷേ ഉറപ്പായും മഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു’’–നിഷാദ് പറഞ്ഞു.
ഹോം സിനിമയെ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് പൂർണമായി അവഗണിച്ചു എന്നാണ് ആരോപണം. മികച്ച നടൻ, ജനപ്രിയ ചിത്രം, സഹനടി എന്നിവയ്ക്ക് ചിത്രത്തെ പരിഗണിക്കാത്തതാണ് വിമർശനത്തിന് ഇടയാക്കിയത്. യോഗമില്ലാത്തതിനാലാവാം തന്നെ പരിഗണിക്കാതെ പോയതെന്നായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം. നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമുണ്ടെന്നും മഞ്ജു പറഞ്ഞു. ജോജിയിലെ അഭിനയത്തിന് ഉണ്ണിമായയാണ് മികച്ച സഹനടിയായത്. 
 
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates