20 കാരനായി ആമിർ ഖാൻ, മനസു നിറയ്ക്കുന്ന 'ലാൽ സിങ് ഛദ്ദ', ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2022 11:56 AM  |  

Last Updated: 30th May 2022 12:03 PM  |   A+A-   |  

amir_khan_lal_singh

വീഡിയോ ദൃശ്യം

 

ബോളിവുഡ് താരം ആമിർ ഖാൻ നായകനായി എത്തുന്ന ലാൽ സിങ് ഛദ്ദയുടെ ട്രെയിലർ പുറത്ത്. ടോം ഹാങ്ക്സിന്റെ വിഖ്യാത ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ചിത്രം.  അദ്വൈത് ചന്ദൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തുന്നത്. 

ചിത്രത്തിൽ ഇരുപതുകാരനായും നാല്‍പതുകാരനായും ആമിർ എത്തുന്നുണ്ട്. ഇന്ത്യൻ സാഹചര്യത്തിലേക്ക് മാറ്റിയതൊഴിച്ചാൽ ഫോറസ്റ്റ് ​ഗംപിനെ അതേപോലെ പകർത്തിയപോലെയാണ് ട്രെയലർ നൽകുന്ന സൂചനകൾ. അതിനൊപ്പം തന്നെ ഇന്ത്യയിലെ വൈവിധ്യങ്ങളും പാരമ്പര്യവുമെല്ലാം ചിത്രത്തിൽ നിറയുന്നുണ്ട്. തെലുങ്ക് യുവ താരം നാ​ഗ ചൈതന്യയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആമിർ ഖാന്റെ അമ്മയുടെ കഥാപാത്രമായി മോന സിങ്ങാണ് എത്തുന്നത്. 

കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. കൊല്ലം ജില്ലയിലുള്ള ജഡായുപ്പാറയും മൂന്നാറിലെ തേയിലത്തോട്ടവുമെല്ലാം ട്രെയിലറിൽ കാണാം. സീക്രട്ട് സൂപ്പർസ്റ്റാർ എന്ന ചിത്രത്തിനു ശേഷം അദ്വൈത് ചന്ദനും ആമിർ ഖാനും ഒന്നിക്കുന്ന ചിത്രമാണിത്. തിരക്കഥ ഹിന്ദിയിലേയ്ക്ക് പകർത്തിയിരിക്കുന്നത് നടൻ അതുൽ കുൽക്കർണി. സംഗീതം പ്രിതം. ആമിർ ഖാനും മുൻ ഭാര്യ കിരൺ റാവുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 11നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'എന്റേത്', പിറന്നാൾ ആശംസകളുമായി അമൃത, ചേർത്തു പിടിച്ച് ​ഗോപി സുന്ദർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ