‘ഞാൻ ഒന്നു ശ്വാസം വിടട്ടെ’ സെൽഫി ചോദിച്ചപ്പോൾ പറഞ്ഞത്, ഇന്ദ്രൻസേട്ടനെ കണ്ട് പഠിക്കെന്ന് വിമർശനം; മറുപടിയുമായി ലക്ഷ്മി പ്രിയ 

'ലൊക്കേഷൻ വണ്ടി വന്നു നിന്നിട്ട് അതിൽ തന്റെ ബാഗുകൾ വച്ച് കാറിൽ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

ങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമുള്ള ചിത്രം കിട്ടാനായി എത്ര റിസ്കെടുക്കാനും തയാറായി നിൽക്കുന്ന നിരവധി പേരുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം ഈ ആ​ഗ്രഹം നടക്കാതെയാവുമ്പോൾ പലരും നിരാശരാകും. സെൽഫിയെടുക്കാൻ തയാറാകാതെ ഇരുന്നതിന് വിമർശനവുമായി എത്തിയ ആരാധകന് ലക്ഷ്മി പ്രിയ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

സെൽഫി ചോദിച്ചപ്പോൾ ‘ഞാൻ ഒന്നു ശ്വാസം വിടട്ടെ എന്നാണ് ലക്ഷ്മി പ്രിയ പറഞ്ഞതെന്നാണ് കമന്റിൽ പറയുന്നത്. ഇക്കാര്യത്തിൽ ഇന്ദ്രൻസേട്ടനെ കണ്ട് പഠിക്കാനും ആവശ്യപ്പെട്ടു. ‘ഞാൻ ഒന്നു ശ്വാസം വിടട്ടെ’, ഒരു സെൽഫി എടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ മാഡത്തിന്റെ മറുപടി. കോഴിക്കോട് ടാഗോർ ഓഡിറ്റോറിയത്തിൽ ഓർമ കാണില്ല. എന്ത് സമയം നിങ്ങൾക്കില്ലങ്കിലും ആരാധന കൊണ്ടാണ് ചോദിച്ചത്. നടൻ ഇന്ദ്രൻസേട്ടനെ കണ്ട് പഠിക്കണം, ഫോട്ടോ എടുക്കാൻ ഏത് തിരക്കിലും എന്തിന് പറയുന്നു ലൊക്കേഷൻ വണ്ടി വന്നു നിന്നിട്ട് അതിൽ തന്റെ ബാഗുകൾ വച്ച് കാറിൽ കയറാതെ വന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കാഴ്ച്ച ഉണ്ടല്ലോ മാഡം, അതാണ് കണ്ട് പഠിക്കേണ്ടത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.- എന്നായിരുന്നു കമന്റ്. 

വിമർശനം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ മറുപടിയുമായി താരം രം​ഗത്തെത്തി. അന്ന് പരിപാടിക്ക് എത്തിയത് ഏറെ ബുദ്ധിമുട്ടിയാണെന്നും ശാരീരികമായ ബുദ്ധിമുട്ടുകൊണ്ടാണ് അങ്ങനെ മറുപടി നൽകിയതെന്നും താരം വ്യക്തമാക്കി. തന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. 

ലക്ഷ്മി പ്രിയയുടെ മറുപടി ഇങ്ങനെ; ഡിയർ അനൂപ് ചന്ദ്രൻ, ഞാൻ ഫെയ്സ്ബുക്ക് അങ്ങനെ നോക്കാറില്ല, ഇപ്പൊ സോഷ്യൽ മീഡിയയിൽ തീരെ ആക്റ്റീവ് അല്ല. ഇതിൽ പോസ്റ്റുകൾ ഇടുന്നത് എന്റെ ഫെയ്സ്ബുക്ക് അഡ്മിൻ മനുവും എന്റെ ഭർത്താവ് ജയ് ദേവും ആണ്. അതുകൊണ്ട് തന്നെ താങ്കളുടെ കമന്റ് ഇപ്പോഴാണ് കാണുന്നത്. അതിനാലാണ് റിപ്ലൈ വൈകിയത് എന്നറിയിച്ചു കൊണ്ടു പറയട്ടെ? അന്ന് ടാഗോർ ഹാളിൽ ഞങ്ങൾ പ്രോഗ്രാമിന് ഒരുപാട് വൈകിയാണ് എത്തിയത്. അത് താങ്കൾക്കും അറിയാമല്ലോ? അതായത് 9 മണിക്ക് പ്രോഗ്രാം അവസാനിക്കുന്നിടത്ത് ഞങ്ങൾ എത്തിയത് 8.55ന് മാത്രമാണ്. 

രാവിലെ 10.30ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട ഞങ്ങൾ ഉച്ചക്ക് ലഞ്ചിനു അര മണിക്കൂർ മാത്രമാണ് വണ്ടി നിർത്തിയത്. അതിഭീകരമായ ബ്ലോക്ക്‌ മൂലം ഒരുപാട് കഷ്ട്ടപ്പെട്ടും വഴി അറിയാതെ ഒരേ വഴി തന്നെ ചുറ്റിക്കറങ്ങിയുമൊക്കെയാണ് അവിടെ എത്തിയത്. മണിക്കൂറുകളോളം വണ്ടിയിൽ ഇരുന്നും വഴിയറിയാതെ വിഷമിച്ചും സംഘാടകരോട് എന്തുപറയണം എന്നറിയാതെ ടെൻഷനടിച്ചുമാണ് ഒരുവിധം ആ സമയത്തു അവിടെ എത്തിച്ചേർന്നത്. നാലു മണിക്കെങ്കിലും എത്തും എന്ന് കരുതി അവർ അവിടെ ഹോട്ടൽ വരെ അറേഞ്ച് ചെയ്തിരുന്നു. എന്റെ കുഞ്ഞു മകൾ അടക്കം തളർന്നു പോയിരുന്നു. അങ്ങനെ ഉലകം ചുറ്റും വാലിബൻ ആയി എത്തിച്ചേർന്ന ഉടനെ ആണ് അനൂപ് കാറിൽ നിന്നു ഇറങ്ങിയ ഉടനെ എന്റെ മുന്നിൽ വന്നത്.

ശരിക്കും തല കറങ്ങിയത് കൊണ്ടാണ്, ‘‘ഞാനൊന്നു ശ്വാസം വിടട്ടെ’’ എന്ന് പറഞ്ഞത്. പ്രോഗ്രാം ഹാളിൽ കയറി 5 മിനിറ്റിന്റെ ഉള്ളിൽ പരിപാടി അവസാനിക്കുകയും ചെയ്തു. ശേഷം അവിടെ ഉള്ള എന്റെ അടുത്ത് ഫോട്ടോ എടുക്കാൻ വന്ന എല്ലാവർക്കുമൊപ്പം ഞാൻ ഫോട്ടോ എടുക്കാൻ നിന്നിട്ടുമുണ്ട്. താങ്കൾക്ക് മനസ്സിലായി കാണും എന്ന് കരുതുന്നു. എങ്കിലും താങ്കൾക്ക് എന്നെക്കൊണ്ട് എന്തെങ്കിലും വിഷമം ഉണ്ടായി എങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com