മകന്റെ 20ാം പിറന്നാള്‍, ആശംസകളുമായി മലൈക അറോറ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2022 02:41 PM  |  

Last Updated: 09th November 2022 02:41 PM  |   A+A-   |  

malaika_arora

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ബോളിവുഡിലെ ഗ്ലാമര്‍ ഐക്കനാണ് മലൈക അറോറ. ഇപ്പോള്‍ താരത്തിന്റെ മകന്‍ അര്‍ഹാന്‍ ഖാന്‍ 20ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകന് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മലൈകയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 

എന്റെ കുഞ്ഞ് ഇന്ന് വലിയ പുരുഷനായിരിക്കുന്നു. പക്ഷേ അവന്‍ എന്നും എന്റെ കുഞ്ഞായിരിക്കും. ഹാപ്പി ബര്‍ത്ത്‌ഡേ മൈ അര്‍ഹാന്‍.- മകന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മലൈക കുറിച്ചു. കുട്ടിക്കാലത്തെയും ഇപ്പോഴത്തേയുമെല്ലാം ചിത്രങ്ങളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. 

മലൈകയുടെ സഹോദരി അമൃതയും അമ്മ ജോയ്‌സ് അറോറയും അര്‍ഹാന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. മലൈകയുടേയും നടന്‍ അര്‍ബാസ് ഖാന്റേയും മകനാണ് അര്‍ഹാന്‍. 19 വര്‍ഷം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യബന്ധം 2017ലാണ് അവസാനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് അര്‍ഹാന്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല'; രോ​ഗാവസ്ഥയെക്കുറിച്ച് വരുൺ ധവാൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ