സംവിധായകനും നായികയും ഒന്നിക്കുന്നു, വിവാഹതിയതി പുറത്തുവിട്ട് ​ഗൗരി കൃഷ്ണൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 01:11 PM  |  

Last Updated: 11th November 2022 01:11 PM  |   A+A-   |  

GOWRI_KRISHNA_MARRIAGE

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

സീരിയൽ താരം ​ഗൗരി കൃഷ്ണ വിവാഹിതയാവുന്നു. ​ഗൗരി കൃഷ്ണൻ നായികയായി എത്തിയ 'പൗര്‍ണമിത്തിങ്കള്‍' എന്ന സീരിയലിന്റെ സംവിധായകൻ മനോജ് പേയാടാണ് വരൻ. വിവാഹതിയതിയും ​ഗൗരി പുറത്തുവിട്ടു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri M krishnan (@gowri_krishnon)

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിവാഹവിശേഷങ്ങൾ പങ്കുവച്ചത്. നവംബർ 24നാണ് ​ഗൗരിയും മനോജും ഒന്നാകുന്നത്. കല്യാണ സാരിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. സാരിയുടെ അറ്റത്തായി വിവാഹതിയതി തുന്നി ചേർത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളിലൂടെയാണ് വിവാഹതിയതി പുറത്തുവിട്ടത്. വരന്റേയും വധുവിന്റേയും പേരും സാരിയിലുണ്ട്. ദേവാൻഷി ഡിസൈനർ ബോട്ടീക്കാണ് വിവാഹസാരി ഡിസൈൻ ചെയ്തത്. 

'പൗര്‍ണമിത്തിങ്കള്‍' സീരിയലിലൂടെയാണ് ​ഗൗരി കൃഷ്ണ ശ്രദ്ധേയയാകുന്നത്. സീരിയൽ സംവിധായകനുമായ മനോജുമായുള്ള അടുപ്പം പ്രണയമാവുകയായിരുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ  തരംഗമായിരുന്നു. 'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'ലിജു കൃഷ്ണയ്ക്ക് മറുപടി പറയാതിരുന്നത് നൂറുകണക്കിന് ആളുകളുടെ പരിശ്രമത്തെ ബഹുമാനിക്കുന്നതുകൊണ്ട്'; ഡബ്ല്യൂസിസി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ