2023ലെ ഓസ്കർ എൻട്രി, കാനിൽ പ്രദർശിപ്പിച്ച ആദ്യ പാക് ചിത്രം; 'ജോയ് ലാന്‍ഡ്‌' നിരോധിച്ച് പാകിസ്ഥാൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2022 10:49 AM  |  

Last Updated: 14th November 2022 10:49 AM  |   A+A-   |  

joyland_movie

ജോയ് ലാന്‍ഡ്‌ പോസ്റ്റർ

 

2023ലെ രാജ്യത്തെ ഒഫീഷ്യൽ ഓസ്കർ എൻട്രിയായ ജോയ്ലാൻഡിനെ നിരോധിച്ച് പാകിസ്ഥാൻ. സലിം സാദിഖ് സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം അം​ഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് നിരോധനം ഏർപ്പെടുത്തിയത്. തിയറ്ററിൽ റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് അപ്രതീക്ഷിത നടപടി.

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 17-നാണ് പാക് സർക്കാർ ജോയ്ലാൻഡിന് പ്രദർശനാനുമതി നൽകിയത്. നവംംബർ 17ന് ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടെ സിനിമയുടെ ഉള്ളടക്കത്തേച്ചൊല്ലി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിവര-പ്രക്ഷേപണ മന്ത്രാലയം ചിത്രത്തെ നിരോധിക്കാൻ കാരണമായത്. സാമൂഹിക മൂല്യങ്ങളോടും ധാർമ്മിക നിലവാരങ്ങളോടും പൊരുത്തപ്പെടാത്തതും 1979-ലെ മോഷൻ പിക്ചർ ഓർഡിനൻസിന്റെ സെക്ഷൻ 9-ൽ പറഞ്ഞിരിക്കുന്ന സഭ്യതയുടെയും സദാചാരത്തിന്റെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതുമായ കാര്യങ്ങൾ സിനിമയിൽ അടങ്ങിയിട്ടുണ്ടെന്ന് രേഖാമൂലമുള്ള പരാതികൾ ലഭിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കിയത്.

നവാ​ഗതനായ സലിം സാദിഖിന്റെ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഒരു കുടുംബത്തിലെ ഇളയമകനായ നായകൻ ഒരു ഡാൻസ് തിയേറ്ററിൽ രഹസ്യമായി ചേരുന്നതും ട്രാൻസ് യുവതിയെ പ്രണയിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാനിയാ സയീദ്, അലി ജുനേജോ, അലീനാ ഖാൻ, സർവത് ​ഗിലാനി, റാസ്തി ഫാറൂഖ്, സൽമാൻ പീർസാദ, സൊഹാലി സമീർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്താനി ചിത്രമാണ് ജോയ്ലാൻഡ്. മേളയിലെ ക്വീർ പാം പുരസ്കാരവും ചിത്രത്തിനായിരുന്നു. ടൊറോന്റോ, ബുസാൻ ചലച്ചിത്രമേളകളിലും ജോയ്ലാൻഡ് പ്രദർശിപ്പിച്ചു.

സലിം സാദിഖ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമായ ജോയ്ലാൻഡിന് നിരോധനമേർപ്പെടുത്തി പാകിസ്താൻ. പാകിസ്താന്റെ 2023-ലെ ഔദ്യോ​ഗിക ഓസ്കാർ എൻട്രികൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നാണ് കാരണമായി പറയുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ച് മാസങ്ങൾ മാത്രം പിന്നിടുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ നീക്കം.

ഈ വാർത്ത കൂടി വായിക്കൂ 

ഡബ്ല്യൂസിസി സത്യം അറിയണം, ഗീതു മോഹൻദാസാണ് വില്ലൻ; പരാതിയുമായി പടവെട്ട് ടീം​

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ