'ആ ശബ്ദം കേള്‍ക്കാത്ത, ആലിംഗത്തിന്റെ ചൂട് അറിയാത്ത ഒരു വര്‍ഷം'; കുറിപ്പുമായി സുപ്രിയ മേനോന്‍

'നിങ്ങളെപ്പോലെ പിന്തുണയ്ക്കുന്ന ഒരാള്‍ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്കാണെന്ന് ഞാന്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുകയാണ്'
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ച്ഛന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോന്‍. കഴിഞ്ഞ ഒരു വര്‍ഷമായി അച്ഛന്റെ അസ്സാന്നിധ്യത്തില്‍ അനുഭവിക്കുന്ന വേദനയാണ് സുപ്രിയയുടെ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അച്ഛന്‍ ഇല്ലാതായതോടെ തന്റേയും അമ്മയുടേയും ജീവിതം മാറിമറിഞ്ഞു എന്ന് സുപ്രിയ കുറിച്ചു. സുപ്രിയയുടെ പിതാവ് വിജയ് കുമാര്‍ മേനോന്‍ ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 14നാണ് അദ്ദേഹം വിടപറയുന്നത്. 

സുപ്രിയയുടെ കുറിപ്പ് വായിക്കാം

അച്ഛന്‍ ഞങ്ങളെ വിട്ടുപോയിട്ട് ഒരു വര്‍ഷമായി. കണ്ണുനീരുകൊണ്ട് നിറഞ്ഞൊരു വര്‍ഷം. എന്റെ സ്പീഡ് ഡയല്‍ ലിസ്റ്റിലെ അച്ഛന്റെ നമ്പര്‍ ഡയല്‍ ചെയ്യുന്നതില്‍ നിന്ന് എന്റെ വിരലുകളെ തടയാന്‍ പഠിക്കാത്ത ഒരു വര്‍ഷം. അങ്ങയുടെ നല്ല ഒരു ദിവസത്തെ ഇതുവരെ കാണാത്ത മുഖം തേടിക്കൊണ്ട് ഞാന്‍ ചിത്രങ്ങളും വിഡിയോകളും തിരയാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. അവിശ്വാസത്തിലും അമര്‍ഷത്തിലും ദിവസങ്ങളോളം കഴിഞ്ഞൊരു വര്‍ഷം. എന്തുകൊണ്ടാണ് എനിക്ക് ഇതു സംഭവിച്ചത്? എന്തുകൊണ്ടാണ് നിങ്ങളായത്, മറ്റാരും ആകാതിരുന്നത് എന്താണ്? നിങ്ങളുടെ ശബ്ദം കേട്ടിട്ട്, നിങ്ങളുടെ ആലിംഗത്തിന്റെ ചൂടറിഞ്ഞിട്ട് ഒരു വര്‍ഷമായി. നമ്മള്‍ ഇതുവരെയും കാണാതെയും സംസാരിക്കാതെയും ഇരിക്കുന്ന ഏറ്റവും ദീര്‍ഘമായ കാലഘട്ടമാണിത്. നിങ്ങളുക്കുറിച്ച് പറയാത്ത, ചിന്തിക്കാത്ത ഒരു ദിവസം പോലും ഈ വര്‍ഷം കടന്നുപോയിട്ടില്ല. എല്ലാ രാത്രിയും ഞാന്‍ പ്രതീക്ഷിക്കും എന്റെ സ്വപ്‌നത്തില്‍ വരുമെന്നും നമ്മള്‍ ഒന്നാകുമെന്നും. നിങ്ങളെപ്പോലെ പിന്തുണയ്ക്കുന്ന ഒരാള്‍ ഇല്ലാതെ ഞാന്‍ ഒറ്റയ്ക്കാണെന്ന് ഞാന്‍ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതവുമായി മുന്നോട്ടുപോയപ്പോള്‍ എന്റേയും മമ്മിയുടേയും ജീവിതവും മാറിമറിഞ്ഞു. പ്രിയപ്പെട്ട അച്ഛാ ഇത് ഏറെ വിഷമമുള്ളതാണ്.  അമ്മയുടേയും എന്റേയും ജീവിതത്തിലെ ഏറ്റവും വിഷമമേറിയത്. നിങ്ങള്‍ കൂടെയില്ലാത്ത പാതകള്‍ എന്നെ പേടിപ്പിക്കുന്നുണ്ട്യ എന്റെ ഞരമ്പിലൂടെ ഓടുന്നത് അച്ഛന്റെ ചോരയാണ് അതിനാല്‍ എനിക്ക് എന്തിനേയും നേരിടാനാകും. നിങ്ങളെ ഏറെ മിസ് ചെയ്തതും സ്‌നേഹിച്ചതുമായ വര്‍ഷമാണിത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com