'പഞ്ചാബി സിനിമയിലെ രാജ്ഞി'; ദൽജീത് കൗർ അന്തരിച്ചു

കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

പ്രമുഖ പഞ്ചാബി നടി ദൽജീത് കൗർ അന്തരിച്ചു. 69 വയസായിരുന്നു. ലുധിയാനയിലെ സുധാറിലെ ബന്ധുവിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഒരു വര്‍ഷമായി കോമയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ബ്രെയിന്‍ ട്യൂമര്‍ ബാധിതയായിരുന്നു. 

പഞ്ചാബി സിനിമയിലെ രാജ്ഞി എന്ന് അറിയപ്പെട്ടിരുന്ന ദൽജീത് 1976ലാണ് സിനിമയിലേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജിലെ ബിരുദപഠനത്തിനു ശേഷമായിരുന്നു അരങ്ങേറ്റം. 70 പഞ്ചാബി സിനിമകളിൽ ദൽജീത്ത് അഭിനയിച്ചു. 10 ഹിന്ദി സിനിമകളിലും വേഷമിട്ടു. 

പട് ജട്ടന്‍ ദേ (1983), മാംല ഗര്‍ബര്‍ ഹേ (1983), കി ബാനു ദുനിയ ദാ (1986), പട്ടോല (1988), സൈദ ജോഗന്‍ (1979) എന്നീ സിനിമകൾ സൂപ്പർഹിറ്റുകളായിരുന്നു. ഭർത്താവും നടനുമായ ഹർമിന്ദർ സിങ് ഡിയോളിന്റെ അപ്രതീക്ഷിത മരണത്തോടെ ദൽജീത്ത് സിനിമയിൽ നിന്ന് ഇടവേളയെടുത്തു. പിന്നീട് 2001ലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അമ്മ വേഷങ്ങളാണ് തിരിച്ചുവരവിൽ ദൽജീത്തിനെ കാത്തിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com