കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:25 AM  |  

Last Updated: 24th November 2022 10:27 AM  |   A+A-   |  

kamal_haasan

കമൽ ഹാസൻ/ ഫെയ്സ്ബുക്ക്

 

ചെന്നൈ; തെന്നിന്ത്യൻ സൂപ്പർതാരം കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥതകളെ തുടർന്നാണ് താരത്തെ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ചികിത്സാ ചെക്കപ്പുകൾക്കു വേണ്ടിയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോർട്ട്. 

കൂടാതെ താരം പനി ബാധിതനായെന്നും അതിന് ചികിത്സതേടിയതാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പനി വരുകയുമായിരുന്നു. കുറച്ചു ദിവസത്തേക്ക് നിർബന്ധിത വിശ്രമത്തിന് ഡോക്ടർമാർ നിർദേശം നൽകിയെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്. വൈകാതെ അദ്ദേഹം ആശുപത്രി വിടും. 

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമൽ ഹാസൻ. കാജൾ അഗർവാൾ ചിത്രത്തിൽ നായികയായെത്തുന്നു.കൂടാതെ ബി​ഗ് ബോസ് സൂസൺ 6ന്റെ തിരക്കിലുമാണ് താരം. ഇന്ത്യൻ 2വിന്റെ ഷൂട്ടിനു ശേഷം മണിരത്നത്തിനൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പം ചേരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രാഫിക് നിയമം ലംഘിച്ചു; വിജയ്ക്ക് 500 രൂപ പിഴ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ