നരേനും മഞ്ജുവിനും ആൺകുഞ്ഞ്; സന്തോഷ വാർത്തയുമായി താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 11:08 AM  |  

Last Updated: 25th November 2022 11:08 AM  |   A+A-   |  

NARAIN

നരേൻ ഭാര്യ മഞ്ജുവിനൊപ്പം/ ഇൻസ്റ്റ​ഗ്രാം

 

തെന്നിന്ത്യൻ നടൻ നരേനും ഭാര്യ മഞ്ജുവിനും ആൺകുഞ്ഞ് പിറന്നു. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചത്. നല്ലൊരു വാർത്ത പങ്കുവയ്ക്കാൻ സന്തോഷമുണ്ട്. ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു.- എന്നാണ് നരേൻ കുറിച്ചത്. മകന്റെ കൈകളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് നരേനും മഞ്ജുവിനും ആശംസകൾ അറിയിച്ചിരിക്കുന്നത്. ഷറഫുദ്ദീൻ, മുന്ന, സംവൃത സുനിൽ, മീര ജാസ്മിൻ തുടങ്ങിയ നിരവധി താരങ്ങൾ കമന്റുകളുമായി എത്തി. പതിനഞ്ചാം വിവാഹവാർഷിക ദിനത്തിലാണ് വീണ്ടും അച്ഛനാകാൻ പോകുന്ന വിവരം നരേൻ പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

‘പതിനഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന ഈ സ്പെഷൽ ദിവസം, കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു," എന്ന കുറിപ്പിലാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രം. 2007ലാണ് നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ഇവർക്ക് പതിനാല് വയസ്സുള്ള തന്മയ എന്നൊരു മകളുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Narain Ram (@narainraam)

സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധ നേടിയ താരം പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. കൈതി 2 ആണ് നരേന്റെ അടുത്ത വലിയ പ്രോജക്ടുകളിലൊന്ന്. അദൃശ്യം ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ എലിസബത്ത് എന്റേത് മാത്രം'; ഭാര്യയ്ക്കൊപ്പമുള്ള വിഡിയോയുമായി നടൻ ബാല

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ