'സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് ഭാര്യയുടേയും അമ്മയുടേയും റോളുകള്‍'; ജയ ബച്ചന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 03:46 PM  |  

Last Updated: 26th November 2022 03:46 PM  |   A+A-   |  

JAYA_BACHCHAN

ജയ ബച്ചനും അമിതാഭ് ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്ക്കുമൊപ്പം, ജയ ബച്ചൻ/ ഫെയ്സ്ബുക്ക്

 

വിവാഹശേഷം സിനിമ ഉപേക്ഷിക്കാനുള്ള കാരണം പറഞ്ഞ് ബോളിവുഡ് നടി ജയ ബച്ചന്‍. സിനിമ ചെയ്യുന്നതിനേക്കാള്‍ തനിക്ക് സന്തോഷം ഭാര്യയായും അമ്മയായും ഇരിക്കുന്നതായിരുന്നു എന്നാണ് ജയ പറഞ്ഞത്. ചെറുമകള്‍ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റില്‍ അതിഥിയായി എത്തിയായിരുന്നു ജയ ബച്ചന്റെ തുറന്നു പറച്ചില്‍. 

വിവാഹശേഷമുള്ള സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചാണ് നവ്യയുമായി ജയ സംസാരിച്ചത്. മക്കളെ വളര്‍ത്തുന്നതിനായി സിനിമ ഉപേക്ഷിച്ചതിനെക്കുറിച്ചും അതിന് കേള്‍ക്കേണ്ട വിമര്‍ശനത്തേക്കുറിച്ചുമെല്ലാം ജയ പറയുന്നുണ്ട്. കുടുംബത്തിനുവേണ്ടി സ്ത്രീകള്‍ നടത്തുന്ന ത്യാഗത്തെക്കുറിച്ച് നവ്യ സംസാരിച്ചു. എന്നാല്‍ അതിനെ ത്യാഗം എന്നുവിളിക്കാനാവില്ല എന്നാണ് ജയയുടെ വാദം. നമ്മളേക്കാള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും താല്‍പ്പര്യത്തിനുമെല്ലാം പ്രധാന്യം കൊടുക്കുന്നതാണ്. അത് ഒരിക്കലും ത്യാഗം ആകില്ല. നമുക്കുള്ളിലുള്ള കാര്യം തന്നെയാണത്. നീ വിദ്യാഭ്യാസമുള്ള കുട്ടിയാണ്. സമര്‍ത്ഥയാണ്. എന്തിനാണ് ത്യാഗം എന്നു പറയുന്നത്.- ജയ ബച്ചന്‍ പറഞ്ഞു. 

ഞാന്‍ സിനിമ ചെയ്യാതായതോടെ എല്ലാവരും എന്നോട് പറഞ്ഞത് ദാമ്പത്യത്തിനും കുട്ടികള്‍ക്കും വേണ്ടി അവള്‍ ത്യാഗം ചെയ്തു എന്നാണ്. എന്നാല്‍ അങ്ങനെയായിരുന്നില്ല. അമ്മയും ഭാര്യയുമായി ഇരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചത് ആ റോളുകളായിരുന്നു. അത് ഒരിക്കലും ത്യാഗമല്ല.- ജയ ബച്ചന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രമുഖ നടന്‍ വിക്രം ​​ഗോഖലെ അന്തരിച്ചു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ