'വണ്ണമുള്ള പെൺകുട്ടികൾപോലും വിവാഹത്തിന് പാശ്ചാത്യ വസ്ത്രം ധരിക്കുന്നു'; ആശാ പരേഖ്

വണ്ണമുള്ള സ്ത്രീകൾ പോലും ഇത്തരത്തിൽ പാശ്ചാത്യവസ്ത്രം ധരിക്കുന്നതു കാണുമ്പോൾ വേദനിക്കാറുണ്ടെന്നു ആശാ പരേഖ്
ആശാ പരേഖ്/  എഎന്‍ഐ
ആശാ പരേഖ്/ എഎന്‍ഐ

ന്ത്യൻ സ്ത്രീകൾ വിവാഹവേളയിൽ പാശ്ചാത്യ വസ്ത്രം ധരിക്കുന്നതിനെതിരെ ബോളിവുഡ് നടി ആശാ പരേഖ്. വണ്ണമുള്ള സ്ത്രീകൾ പോലും ഇത്തരത്തിൽ പാശ്ചാത്യവസ്ത്രം ധരിക്കുന്നതു കാണുമ്പോൾ വേദനിക്കാറുണ്ടെന്നും താരം പറഞ്ഞു. ഗോവയില്‍ നടക്കുന്ന 53ാമത് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു. 

ഞാന്‍ സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തില്‍ നിന്ന് വളരെ അധികം മാറി. ഇപ്പോള്‍ എല്ലാം പാശ്ചാത്വവല്‍ക്കരിക്കുകയാണ്. പെണ്‍കുട്ടികള്‍ ഗൗണ്‍ ധരിച്ചാണ് വിവാഹത്തിന് എത്തുന്നത്. നമുക്ക് ഗാഗ്ര ചോളിയും സല്‍വാര്‍ കമ്മീസും സാരിയുമൊക്കെയുണ്ട്. അത് അണിയൂ. നിങ്ങള്‍ എന്താണ് അതൊന്നും ധരിക്കാത്തത്. സിനിമയിലെ നായികമാരെ കണ്ട് അത് അനുകരിക്കുകയാണ് അവര്‍. സ്‌ക്രീനിലെ പെണ്‍കുട്ടി ധരിച്ചിരിക്കുന്നതുപോലത്തെ വസ്ത്രം തന്നെ തനിക്കും വേണമെന്നാണ്. വണ്ണമുള്ളവരാണെങ്കില്‍ പോലും തന്നെ ആ ഡ്രസ്സില്‍ കാണാന്‍ ഭംഗിയുണ്ടോ എന്നുപോലും നോക്കുന്നില്ല. ഇത്തരത്തിലുള്ള പാശ്ചാത്വവല്‍ക്കരണം കാണുമ്പോള്‍ എനിക്ക് വേദനതോന്നുന്നു. നമുക്ക് മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമൊക്കെയുണ്ട്. എന്നിട്ടും എന്തിനാണ് പോപ് സംസ്‌കാരത്തെ പിന്തുടരുന്നത്. - ആശാ പരേഖ് പറഞ്ഞു.

ബാലതാരമായി സിനിമയിലെത്തിയ ആശാ പരേഖ് ഗുജറാത്തി, പഞ്ചാബി, കന്നഡ സിനികളിലും അഭിനയിച്ചിട്ടുണ്ട്. അറുപതുകളില്‍ നായികയായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് കാരക്റ്റർ റോളുകളിലേക്ക് തിരിയുകയായിരുന്നു. ടെലിവിഷൻ മേഖലയിലും സജീവമായിരുന്നു.  മികച്ച നടിക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്‍കാരങ്ങള്‍ ആശാ പരേഖിനെ തേടിയെത്തി. 71ാം വയസിലാണ് ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനയ്‍ക്കുള്ള പരമോന്നത ബഹുമതിയായ ദാദേ സാഹേബ് ഫാല്‍ക്കെ അവാര്‍ഡും ലഭിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com