ആരാണീ അൽഫോൺസ് പുത്രൻ, റിലീസ് ദിവസം തിയറ്ററിൽ വന്നാൽ മനസിലാകുമെന്ന് മറുപടി; വൈറൽ

ഗോൾഡിന്റെ തമിഴ് മീം പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ‘അൽഫോൻസ് പുത്രനോ.. അതാരാ?’ എന്ന ചോദ്യവുമായി ഒരാൾ എത്തിയത്
അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്
അൽഫോൺസ് പുത്രൻ/ ഫേയ്സ്ബുക്ക്

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ​ഗോൾഡ്. സൂപ്പർഹിറ്റായ പ്രേമത്തിനുശേഷം അൽഫോൺസ് ഒരുക്കുന്ന ചിത്രമാണിത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും പ്രേമം വലിയ വിജയം നേടിയിരുന്നു. അതിനാൽ അൽഫോൺസിന് തമിഴ്നാട്ടിലും ആരാധകർ ഏറെയാണ്. ഇപ്പോൾ തമിഴ് സിനിമാപ്രേമിയുടെ ഒരു സംശയത്തിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

​ഗോൾഡിന്റെ തമിഴ് മീം പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പിന്നാലെയാണ് ‘അൽഫോൻസ് പുത്രനോ.. അതാരാ?’ എന്ന ചോദ്യവുമായി ഒരാൾ എത്തിയത്. സംവിധായകനെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു കമന്റ്. അതിനുതാഴെ മറുപടിയുമായി അൽഫോൺസ് എത്തുകയായിരുന്നു. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’ എന്നാണ് കുറിച്ചത്. ഇതോടെ നിരവധി പേർ കമന്റിന് മറുപടിയുമായി എത്തിയത്. പ്രേമത്തിന്റെ സംവിധായകനാണ് എന്ന് മനസിലാക്കിയതോടെ ആദ്യം കമന്റ് ചെയ്ത ആൾ ക്ഷമാപണവുമായി എത്തി. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് അൽഫോൺസ് പുത്രന്റെ മറുപടി. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസ് ആണിത് എന്നാണ് ആരാധകരുടെ കമന്റ്. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

പൃഥ്വിരാജും നയൻതാരയുമാണ് ​ഗോൾഡിൽ നായികാനായകന്മാരാകുന്നത്. ചിത്രം ഡിസംബർ 2ന് തിയറ്ററിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓണത്തിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് റിലീസ് നീട്ടുകയായിരുന്നു. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com