നായിക മാത്രമല്ല ഗായികയും, അജിത്ത് ചിത്രത്തില്‍ പാട്ടുപാടി മഞ്ജു വാര്യര്‍, സംഗീതം ജിബ്രാന്‍

ജിബ്രാന്‍ സംഗീതം നല്‍കുന്ന പാട്ട് പാടുന്നതിന്റെ ത്രില്ലിലാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചത്
മഞ്ജു വാര്യറും അജിത്തും, തുനിവിനായി പാട്ടു പാടുന്ന മഞ്ജു/ ഫെയ്സ്ബുക്ക്
മഞ്ജു വാര്യറും അജിത്തും, തുനിവിനായി പാട്ടു പാടുന്ന മഞ്ജു/ ഫെയ്സ്ബുക്ക്

സൂപ്പര്‍താരം അജിത്തിന്റെ നായികയായി എത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കാന്‍ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. അജിത്ത് നായകനായി എത്തുന്ന തുനിവിലാണ് മഞ്ജു നായികയാവുന്നത്. എന്നാല്‍ ചിത്രത്തില്‍ നായിക മാത്രമായല്ല താരം എത്തുന്നത്. സിനിമയില്‍ ഒരു ഗാനവും മഞ്ജു ആലപിക്കുന്നുണ്ട്. താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

ജിബ്രാന്‍ സംഗീതം നല്‍കുന്ന പാട്ട് പാടുന്നതിന്റെ ത്രില്ലിലാണ് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു കുറിച്ചത്. ജിബ്രാനുവേണ്ടി പാട്ടുപാടിയതിന്റെ ത്രില്ലിലാണ്. തുനിവിലെ വളരെ രസകരമായ പാട്ടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങള്‍ എല്ലാവരും ഇതു കേള്‍ക്കാനായി കാത്തിരിക്കുന്നു.- മഞ്ജു കുറിച്ചു. താരം ആലപിച്ച ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

മഞ്ജു തമിഴില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ധനുഷ് നായകനായി എത്തിയ അസുരന്‍ ആയിരുന്നു ആദ്യ ചിത്രം. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രകടനം വന്‍ കയ്യടി നേടിയിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിന് പൊങ്കലിനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com