ചെങ്കുത്തായ പാറക്കെട്ട് വലിഞ്ഞു കയറി ടൊവിനോ; ശരിക്കും സൂപ്പർമാൻ തന്നെയെന്ന് ആരാധകർ; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ റോക്ക് ക്ലൈംബിങ് വിഡിയോ ആണ്
ടൊവിനോ തോമസ് പാറക്കെട്ട് കയറുന്നതിന്റെ വിഡിയോ സ്ക്രീൻഷോട്ട്
ടൊവിനോ തോമസ് പാറക്കെട്ട് കയറുന്നതിന്റെ വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

സിനിമയിലും ജീവിതത്തിലും സാഹസികത ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. ​ഗംഭീര സംഘട്ടന രം​ഗങ്ങളിലൂടെയെല്ലാം താരം ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ റോക്ക് ക്ലൈംബിങ് വിഡിയോ ആണ്. 

ചെങ്കുത്തായ പാറക്കേട്ട് അതി സാഹസികമായി വലിഞ്ഞു കയറുന്ന ടൊവിനോയെ ആണ് വിഡിയോയിൽ കാണുന്നത്. പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് മലകയറാനുള്ള അവസരം താരത്തെ തേടിയെത്തിയത്. റോക്ക് ക്ലൈംബിങ്ങിൽ തനിക്ക് താൽപ്പര്യമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോഴാണ് അവസരം ലഭിച്ചത് എന്നുമായിരുന്നു ടൊവിനോ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ചുട്ടുപഴുത്ത പാറക്കെട്ടുകൾ കയറുമ്പോൾ കൈകൾ പൊള്ളിയെന്നും എന്നാൽ മുകളിലെത്തിയപ്പോൾ ഉണ്ടായ സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും താരം പറഞ്ഞു. 

ഏറെ അപകടം നിറഞ്ഞ മലനിരകളാണ് താരം അതിമനോഹരമായി കീഴടക്കിയത്. ഡ്യൂപ്പിന്റെയോ വിഎഫ്എക്സിന്റെ സഹായം തേടാതെ മല ഒറ്റയ്ക്ക് കയറാൻ ടൊവിനോ തീരുമാനിക്കുകയായിരുന്നു. എന്തായാലും ആരാധകർ ഏറ്റെടുക്കുകയാണ് ആ വിഡിയോ. ടൊവിനോ ശരിക്ക് സൂപ്പർമാൻ തന്നെയാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com